ഭരണത്തിലില്ല, പക്ഷേ സംഭാവന കോടികള്‍, സി. പി. എം. കേന്ദ്രകമ്മിറ്റിക്ക് കൂടുതല്‍ സംഭാവന നല്‍കുന്ന സംസ്ഥാനം കേരളം!

2011 -12 വര്‍ഷത്തിലാണ് കേരളത്തില്‍ നിന്നും കോടി കണക്കിന് രൂപയുടെ വരുമാനം സി. പി. ഐ.എം കേന്ദ്രകമ്മിറ്റിക്ക് ലഭിച്ചത്. 2011-12 ല്‍ സി. പി. ഐ.എം അധികാരത്തിലുമില്ല. അധികാരത്തിലല്ലാത്ത ഒരു പാര്‍ട്ടി ഇത്രയധികം സംഭാവന നല്‍കിയതെങ്ങനെയാണെന്നതിനെ കുറിച്ച് ഒരന്വേഷണംഅനിവാര്യമാണ്.
2011-12 വര്‍ഷം പാര്‍ലമെന്റംഗങ്ങളുടെ ലെവിയായി കിട്ടിയത് 1,85,70000 രൂപയാണ്. പശ്ചിമബംഗാളില്‍ നിന്നുള്ള രണ്ട് പാര്‍ട്ടി പി.ബി. അംഗങ്ങളുടെ ബാങ്ക് നിക്ഷേപം വിവാദമായതിനെ തുടര്‍ന്നാണ് സംഭാവനകളും ആസ്‌തികളും സി. പി. ഐ.എം പുറത്തുവിട്ടത്.
എം. പി മാര്‍ക്ക് കിട്ടുന്ന ശമ്പളം ആനുകൂല്യം എന്നിവയില്‍ നിന്നും നിശ്ചിതതുകയാണ് പാര്‍ട്ടി ഈടാക്കുന്നത്. പാര്‍ട്ടിയുടെ ലെവി കഴിഞ്ഞുള്ള തുക മാത്രമേ എം. പി മാര്‍ക്ക് ബാങ്കില്‍ നിന്നും പിന്‍വലിക്കാന്‍ കഴിയുകയുള്ളൂ. ലോകസഭയില്‍ അംഗങ്ങള്‍ കുറവായതിനാല്‍ വരുമാനത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചതായും പാര്‍ട്ടി വിലയിരുത്തുന്നു.
മലബാറിലെ വ്യാപാരികളായ മലബാര്‍ ഗോള്‍ഡ് സി. പി. എം. കേന്ദ്രകമ്മിറ്റിക്ക് 12 ലക്ഷം രൂപ സംഭാവന നല്‍കിയിട്ടുണ്ട്. 2012 ജനുവരി 25 ന് രണ്ട് ലക്ഷവും മാര്‍ച്ച് 22 ന് പത്തുലക്ഷവും സംഭാവന നല്‍കി. സ്വര്‍ണത്തിന് വില കൂടിയതിനനുസരിച്ച് സംഭാവനയും വര്‍ദ്ധിച്ചുവെന്നുവേണം കരുതാന്‍. മലബാര്‍ ഗോള്‍ഡിന് പുറമേ മറ്റ് സ്വര്‍ണ കടക്കാരും സംഭാവന കുറച്ചിട്ടില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിവാദങ്ങളില്‍ അകപ്പെട്ടതോടെയാണ് സി. പി. എമ്മിന് ക്രമം തെറ്റാതെ വ്യവസായികള്‍ സംഭാവന നല്‍കാന്‍ തുടങ്ങിയത്. തുലാസില്‍ തൂങ്ങുന്ന മന്ത്രിസഭക്ക് ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരി വ്യവസായികള്‍.
265 കോടിയുടെ ആസ്‌തിയാണ് സി. പി. എമ്മിനുള്ളത്. ബംഗാളില്‍ 193 കോടിയുടെ നിക്ഷേപവുമുണ്ടെന്ന് സി. പി. .എം വെളിപ്പെടുത്തിയിട്ടുണ്ട്. എം.പി മാര്‍ നല്‍കുന്ന ലെവിക്ക് പുറമെ സജീവ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും തങ്ങള്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ നിന്നും ലെവി നല്‍കുന്നുണ്ട്. സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും തങ്ങള്‍ക്ക് സംഭാവന ലഭിച്ചിട്ടുണ്ടെന്ന് സി പി എം വെളിപ്പെടുത്തിയിട്ടുണ്ട്.
ലാവ്‌ലിന്‍ അടക്കമുള്ള ഇടപാടുകളില്‍ സി. പി. എമ്മിന് പണം ലഭിച്ചിട്ടുണ്ടെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. ഭരണമില്ലാതിരുന്നിട്ടും എവിടെന്ന് പണം കിട്ടിയെന്ന് വെളിപ്പെടുത്താനുള്ള ചുമതല സി. പി. എമ്മിനുണ്ട്. ഏതായാലും സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും സംഭാവന വാങ്ങേണ്ടതില്ലെന്ന് കാരാട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha