സരിതയുടെ മൊഴി പുറത്തു വരാത്തത് മുഖ്യമന്ത്രിയുടെ പേരുള്ളതു കൊണ്ടാണെന്ന് കൊടിയേരി, കോടതിയില്‍ ഹാജരാക്കാത്തത് ഭയം കൊണ്ടെന്ന് വിഎസ്

സരിത എസ് നായര്‍ കോടതിയില്‍ രേഖപ്പെടുത്തിയ രഹസ്യമൊഴി പുറത്തു വരാത്തത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെപ്പറ്റി പരാമര്‍ശമുള്ളതു കൊണ്ടാണെന്ന് കൊടിയേരി ബാലകൃഷ്‌ണന്‍ ആരോപിച്ചു.
അതേസമയം സോളാര്‍ വിവാദത്തില്‍ മന്ത്രിമാരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഭയന്ന് സരിതയെ കോടതിയില്‍ ഹാജരാക്കാന്‍ പോലും സര്‍ക്കാര്‍ ഭയക്കുകയാണെന്നും വി എസ് അച്യുതാനന്ദന്‍. സരിത എസ്. നായര്‍ നല്‍കിയ മൊഴിയില്‍ സംസ്ഥാന, കേന്ദ്ര മന്ത്രിമാരുടെ പേരുകള്‍ ഉണ്ട്. ഈ രഹസ്യം പുറത്തുവരാതിരിക്കാന്‍ വേണ്ടി കോടതിയില്‍ ഹാജരാക്കുന്നതില്‍ നിന്നു പോലും സരിതയെ ഒഴിവാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി.
സരിതയെ കോടതിയില്‍ ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് തിരുവനന്തപുരം കോടതി പത്തനംതിട്ട ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചാണ് വി.എസിന്റെ വിമര്‍ശനം.
https://www.facebook.com/Malayalivartha