കോടതി ഇടപെട്ടു... സര്‍ക്കാര്‍ പരുങ്ങലില്‍, സരിതയുടെ മൊഴിയെടുക്കാത്തത് സംശയകരം, സര്‍ക്കാര്‍ മറച്ചുവയ്‌ക്കുന്നു, മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം, പോലീസിന്റെ നടപടി നാണക്കേട്, തട്ടിപ്പുപണം എവിടെ?

കത്തിക്കൊണ്ടിരിക്കുന്ന സോളാറില്‍ തീകോരിയിട്ട് സര്‍ക്കാരിന്റെ എല്ലാ മുഖംമൂടിയും അഴിഞ്ഞു വീഴ്‌ത്തുന്നതായിരുന്നു ഇന്നത്തെ ഹൈക്കോടതി വിധി. സോളാര്‍ വിഷയത്തില്‍ അതിരൂക്ഷമായാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ നിലനില്‍പ്പിനു പോലും ഭീഷണിയായിരിക്കുകയാണ് കോടതിയുടെ ഈ പരാമര്‍ശം.
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി. വേണ്ടി വന്നാല്‍ അന്വേഷണ സംഘം ഉദ്യോഗസ്ഥനായ എഡിജിപിയെ വിളിച്ചുവരുത്താന്‍ മടിക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ സംസ്ഥാന സര്‍ക്കാരിനെയും പോലീസിനെയും കോടതി അതിരൂക്ഷമായി വിമര്‍ശിച്ചു. സരിതയുടെ മൊഴിയെടുക്കാന്‍ സാഹചര്യമില്ലെന്ന് പറയുന്നത് സംശയകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശാലുമേനോന്റെ ജാമ്യഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് സതീശ് ചന്ദ്രന്റെ ബെഞ്ച് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. സോളാര്‍ കേസില്‍ സര്‍ക്കാര്‍ എന്താണ് മറച്ചു വെക്കുന്നതെന്ന് കോടതി ചോദിച്ചു.
സരിതയുടെ മൊഴിയെടുക്കാന്‍ സാഹചര്യമില്ലാത്തത് സംശയകരമാണെന്ന് പറഞ്ഞ കോടതി പോലീസിന്റെ നടപടി നാണക്കേടാണെന്നും വിമര്‍ശിച്ചു. അന്വേഷണത്തില്‍ കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല. തട്ടിച്ച പണം കണ്ടെത്താന്‍ എന്ത് നടപടിയെടുത്തു. പ്രതികളെ നിരന്തരം കസ്റ്റഡിയില്‍ വാങ്ങുന്നത് സംശയകരമാണ്.
മുഖ്യമന്ത്രിക്കെതിരായ പരാതിക്ക് ശേഷമാണ് കുരുവിളക്കെതിരെ കേസെടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട തന്റെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന എം കെ കുരുവിളയുടെ ഹര്‍ജി പരിഗണിക്കവെയാണ് മുഖ്യമന്ത്രിക്കെതിരെ ജസ്റ്റിസ് പി കെ മോഹനന്റെ ബഞ്ച് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
https://www.facebook.com/Malayalivartha