പോലീസ് ചെലവില്‍ സരിതയുടെ ഫാഷന്‍ പരേഡും,ബിജുവിന്റെ പ്രണയ ലേഖനവും, ശാലുവിന്റെ റിയാലിറ്റി ഷോയും

സരിതയുടെ ഫാഷന്‍ പരേഡും,ബിജുവിന്റെ പ്രണയ ലേഖനവും, ശാലുവിന്റെ റിയാലിറ്റി ഷോയും പോലീസ് ചെലവില്‍ നടക്കുന്നുവെന്ന് വി.എസിന്റെ പരിഹാസം. സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ പരാമര്‍ശം വന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഒരുനിമിഷം പോലും വൈകാതെ രാജിവെക്കണമെന്നും വി.എസ്. ഉമ്മന്‍ ചാണ്ടി ഇന്നു തന്നെ രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന സംശയം കോടതിക്കുണ്ടെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കോടതിയുടെ പേരില്‍ എന്തെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.മാധ്യമങ്ങള്‍ കോടതി വിധി ശരിക്ക് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം കോടതിയുടെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘത്തെ മാറ്റണമെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. എന്നാല്‍ ഹൈക്കോടതി പരാമര്‍ശങ്ങളില്‍ നിന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഒഴിഞ്ഞുമാറി.
https://www.facebook.com/Malayalivartha