ഡീല്‍ ഓര്‍ നോ ഡീല്‍, കോടികളുടെ മുമ്പില്‍ സരിത മാന്യന്മാരുടെ പേര് വിഴുങ്ങുമോ?

സരിതയുമായി യാദൃശ്ചികമായി പരിചയപ്പെട്ട മാന്യന്മാര്‍ മുതല്‍ അറിഞ്ഞുകൊണ്ട് ആര്‍ത്തുല്ലസിച്ച മഹാന്മാര്‍ വരെ ഇപ്പോള്‍ ഒരേ ഒരു പ്രാര്‍ത്ഥനയിലാണ്. ഈശ്വരാ സരിത തന്റെ പേരു പറയരുതേ. മൊഴി നല്‍കുന്ന സമയത്ത് അവള്‍ക്കല്‍പ്പം ഓര്‍മ്മക്കുറവ് സംഭവിക്കണേ... ഇതില്‍ പണം നഷ്‌ടപ്പെട്ട പുത്തന്‍ പണക്കാര്‍ മുതല്‍ പണം വാങ്ങിയ പഴയപണക്കാര്‍ വരെയുണ്ട്. ഉള്ള പണം നഷ്‌ടപ്പെട്ടാലും വേണ്ടില്ല പേരൊന്നു പറയാതിരുന്നെങ്കില്‍...
എല്ലാത്തിനുമുപരി കേരള സര്‍ക്കാര്‍ വരെ നിലനില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സരിതയുടെ ഒരു വാക്കായിരിക്കും. സംസ്ഥാനത്തെ നിരവധി മന്ത്രിമാരും കേന്ദ്രത്തിലെ രണ്ട് മലയാളി മന്ത്രിമാരുമെല്ലാം ആകെ വ്യാകുലതയിലാണ്. ഒരാവേശത്തിന്റെ പേരില്‍ കൈവിട്ടുപോയ സരിതയുടെ സോഫ്‌റ്റ്‌നസിനെ പരാമര്‍ശിച്ചിട്ടുള്ള കേന്ദ്രമന്ത്രിയുടെ എസ്‌എംഎസ് ഇപ്പോള്‍ നാട്ടില്‍ പാട്ടാണ്.
അതിനെക്കാളും കഷ്‌ടമാണ് മുഖ്യമന്ത്രിയുടെ കാര്യം. ഹൈക്കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങിയ മുഖ്യമന്ത്രിക്ക് സരിത കൂടി എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ രക്ഷയില്ല. ഒരു ഫോണ്‍വിളിയുടെ പേരില്‍ താനെന്തിന് രാജിവയ്‌ക്കണമെന്ന് വാദിച്ച മുഖ്യമന്ത്രിയെ സംബന്ധിച്ചും ഇതൊരു പരീക്ഷണ കാലമാണ്. ഐ ഗ്രൂപ്പുകാരും കെഎം മാണിയും എല്ലാം ഇടഞ്ഞ് നില്‍ക്കുകയാണ്. ഇതിനിടയ്‌ക്ക് സരിത മിണ്ടിയാല്‍ എല്ലാം ശുഭമാകും.
സരിത തങ്ങളുടെ പേരു പറയുമെന്ന് ഉറച്ച് വിശ്വസിക്കുന്ന മന്ത്രിമാരുമുണ്ട്. അത്തരക്കാരെ ഒഴിവാക്കിയുള്ള മന്ത്രിസഭ പുനസംഘടനയും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ അത്രവേഗമൊന്നും മന്തിപദം ഒഴിഞ്ഞു കൊടുക്കാന്‍ അവര്‍ തയ്യാറാവില്ല. മുങ്ങുന്നെങ്കില്‍ കൂട്ടത്തോടെ എന്ന നിലപാടിലേക്കാണ് ആ മന്ത്രിമാരും പോകുന്നത്.
ഈ ഒരു പശ്ചാത്തലത്തിലാണ് ഡീല്‍ ഓര്‍ നോ ഡീലിന്റെ പ്രസക്തി. സരിത വഴങ്ങുമോ ഇല്ലയോ എന്നാണ് ഇനി അറിയാനുള്ളത്. സരിത ഒരു കാരണവശാലും തങ്ങളുടെ പേര് പറയരുതെന്ന് വാശിയിലാണ് പല ഉന്നതന്മാരും. അതിനായി എന്തു വിട്ടുവീഴ്‌ചയ്‌ക്കും അവര്‍ തയ്യാറുമാണ്. സരിത കോടതിയില്‍ മൊഴി നല്‍കുമെന്ന് പറഞ്ഞതോടെ മന്ത്രിമാരുള്‍പ്പെടെയുള്ള ഉന്നതന്മാരുടെ വിശ്വസ്ഥര്‍ അതിനുള്ള കരുക്കളും നീക്കി. എറണാകുളത്തും തലസ്ഥാനത്തും തമ്പടിച്ച് സരിതയ്‌ക്കായി പല പ്രലോഭനങ്ങളാണ് ഇക്കൂട്ടര്‍ വാഗ്‌ദാനം നല്‍കുന്നത്. കോടിക്കണക്കിന് രൂപയാണ് അവര്‍ സരിതയുടെ വക്കീല്‍ വഴിയും അല്ലാതേയും ഓഫര്‍ ചെയ്യുന്നത്. അതോടൊപ്പം സരിതയുടെ പേരിലുള്ള കേസുകള്‍ മൃദുവാക്കാമെന്നുള്ള വാഗ്‌ദാനവും നല്‍കുന്നുണ്ട്. പ്രലോഭനത്തില്‍ വിണില്ലെങ്കില്‍ ഭീഷണിപ്പെടുത്തിയും കാര്യം നേടാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. സരിതയുടെ ജീവന് ഭീഷണിയുണ്ടെന്ന് സരിതയുടെ വക്കീല്‍ തന്നെ പറഞ്ഞിട്ടുണ്ട്.
സരിത മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി ഇനി വെള്ളിയാഴ്‌ചയേ രേഖാമൂലം കോടതിയ്‌ക്ക് മുമ്പിലെത്തൂ. രേഖാമൂലമുള്ള ആ മൊഴിക്ക് ഏറെ പ്രാധാന്യവുമുണ്ട്. അതിനുമുമ്പ് സരിതയെക്കൊണ്ട് ഡീല്‍ പറയിപ്പിക്കുമെന്നു തന്നെയാണ് ഉന്നതന്മാര്‍ കരുതുന്നത്, അതിനല്‍പ്പം കോടികള്‍ എറിഞ്ഞാലും വേണ്ടില്ല.
https://www.facebook.com/Malayalivartha