കോടതിയുടെ പേരില്‍ മാധ്യമങ്ങള്‍ അടിച്ചേല്‍പ്പിച്ചാല്‍ രാജിയില്ലെന്ന് മുഖ്യമന്ത്രി, അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് പിസി ജോര്‍ജ്

കോടതിയുടെ പേരില്‍ മാധ്യമങ്ങള്‍ എന്തെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അത് അംഗീകരിക്കാന്‍ തന്നെക്കിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോടതിയുടെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ ശരിയായി വിലയിരുത്തണം. സോളാര്‍ കേസിലെ ഹൈക്കോടതി പരാമര്‍ശത്തെക്കുറിച്ച് അഡ്വക്കേറ്റ് ജനറലുമായും പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറലുമായും വിശദമായി സംസാരിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ജുഡീഷ്യറിയുടെ സ്ഥാനം വളരെ വലുതാണ്. കോടതിയുടെ അഭിപ്രായത്തെ പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി പരാമര്‍ശങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും കോടതിയോട് ബഹുമാനമാണെന്നും വ്യക്തമാക്കി.
അതേസമയം കോടതി വിമര്‍ശനം നേരിട്ട സാഹചര്യത്തില്‍ അന്വേഷണ സംഘത്തെ മാറ്റണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ആവശ്യപ്പെട്ടു. അന്വേഷസംഘത്തെ പിരിച്ചുവിട്ട് പുതിയ സംഘത്തെ കേസ് ഏല്‍പിക്കണം. വീഴ്ച്ച നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു.
https://www.facebook.com/Malayalivartha