മക്കള്‍ മാഹാത്മ്യം, കരുണാകരനെതിരെ കളിച്ചതിന് അവസരം വന്നപ്പോള്‍ മുരളീധരനും പത്മജയും, കരുണാകരന്‍ വെറുതെ രണ്ടുതവണ രാജിവെച്ചു...

ആ അച്ഛന്റെ രണ്ടു മക്കളും അവസരം വന്നപ്പോള്‍ ഒന്നിച്ചു. ഉമ്മന്‍ ചാണ്ടിയെപ്പറ്റി കോടതിയുടെ പരാമര്‍ശം ഉണ്ടായതോടെ പഴയ കരുണാകരന്റെ രാജി ഉയര്‍ത്തി കാട്ടുകയായിരുന്നു കെ. മുരളീധരനും പത്മജ വേണുഗോപാലും. എ ഗ്രൂപ്പിന്റെ പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിയില്‍ നിന്നുള്ള എതിര്‍പ്പാണ് കരുണാകരന്റെ രാജിയില്‍ കലാശിച്ചതെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു ഇത്. രാജിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കെ കരുണാകരന്‍ ആവശ്യമില്ലാതെ രണ്ട് തവണ രാജിവെച്ചെന്നാണ് കെ മുരളീധരന്‍ പറഞ്ഞത്. കെ കരുണാകരന്‍ ഇതിനെക്കാള്‍ ചെറിയ കാര്യങ്ങള്‍ക്കാണ് രാജിവെച്ചതെന്നും ബാക്കി കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഊഹിക്കാമെന്നും മുരളീധരന്‍ പറഞ്ഞു. കെ കരുണാകരന്‍ ആവശ്യമില്ലാതെ രണ്ടുതവണ രാജിവെച്ചെന്ന തന്റെ പ്രസ്താവനയില്‍ എല്ലാമുണ്ടെന്നും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് കെ മുരളീധരന്‍ മറുപടി പറഞ്ഞു.
പാര്‍ട്ടി വിലക്കുള്ളതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും കരുണാകരന്റെ രാജിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇപ്പോള്‍ വിഷമം തോന്നുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
കെ കരുണാകരന്‍ കോടതി പരാമര്‍ശത്തെതുടര്‍ന്ന് രാജി വെയ്ക്കേണ്ടിവന്നതില്‍ ദു:ഖമുണ്ടായിരുന്നെന്ന് പത്മജ പറഞ്ഞു. രാജന്‍ കേസില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് കെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്കേണ്ടിവന്നത്.
https://www.facebook.com/Malayalivartha