ഇനി കളി വരാനിരിക്കുന്നേ ഉള്ളൂ... രക്ഷകനായ ചീഫ് വിപ്പ് ഭാരമായി, പി.സി. ജോര്‍ജ് രാജിക്കൊരുങ്ങുന്നു, പാര്‍ട്ടി അനുവദിച്ചാല്‍ ഉടന്‍ രാജി

സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് രാജി വെയ്ക്കാനൊരുങ്ങുന്നു. പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയുടെ അനുമതി തേടി. അനുമതി ലഭിച്ചാല്‍ ഉടന്‍ രാജിവെയ്ക്കുമെന്ന് ജോര്‍ജ്ജ് പറഞ്ഞു.സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഉള്‍പ്പെടെ പരസ്യമായി പ്രതികരിച്ച പി സി ജോര്‍ജ്ജിന്റെ രാജിക്കായി യുഡിഎഫില്‍ സമ്മര്‍ദമുണ്ടായി. മുഖ്യമന്ത്രിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ രാജിവെച്ചേനെയെന്നാണ് പി സി ജോര്‍ജ് ഇന്ന് പറഞ്ഞത്. മുഖ്യമന്ത്രി ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യനാകരുതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞിരുന്നു. ജോര്‍ജ്ജിന്റേത് പാര്‍ട്ടി നിലപാടല്ല എന്ന് കെ എം മാണിയും ജോര്‍ജ്ജിന്റെ പരാമര്‍ശത്തെ തള്ളിക്കളഞ്ഞു. തുടര്‍ന്നാണ് പി സി ജോര്‍ജ്ജ് രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ പി സി ജോര്‍ജ്ജിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് കെ എം മാണി പ്രതികരിച്ചു. മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന ധ്വനി ജോര്‍ജ്ജിന്റെ പരാമര്‍ശത്തില്‍ ഉണ്ടായത് ശരിയായില്ലെന്നും മാണി പറഞ്ഞിരുന്നു.
അതേസമയം ജോര്‍ജ്ജ് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും കൂടി രാജിക്കത്ത് നല്‍കണമെന്ന് പി ടി തോമസ് പ്രതികരിച്ചു. രാജിവെയ്ക്കാന്‍ പാര്‍ട്ടി ചെയര്‍മാന്റെ മാത്രം അനുമതി പോരായെന്നും പി ടി തോമസ് പറഞ്ഞു.
രണ്ടാഴ്ച മുമ്പും ജോര്‍ജ് രാജിക്കൊരുങ്ങിയിരുന്നു. പാര്‍ട്ടി അനുവദിക്കാത്തതു കൊണ്ടാണ് അന്ന് രാജിവെയ്ക്കാതിരുന്നത്. തനിക്ക് ഈ സ്ഥാനം എപ്പോള്‍ ഭാരമാകുന്നുവോ അന്ന് രാജി വെയ്ക്കുമെന്ന് പി.സി ജോര്‍ജ് അറിയിച്ചിരുന്നു. സോളാര്‍ പാനല്‍ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ പി.സി ജോര്‍ജിന്റെ രാജി സര്‍ക്കാരിനെ സങ്കീര്‍ണമാക്കും.കൂടുതല്‍ സ്വതന്ത്രമായ പിസി ജോര്‍ജ് തന്റെ കൈയ്യിലുള്ള ആയുധങ്ങളെല്ലാം പുറത്തെടുക്കും. ഭൂരിപക്ഷം കുറവുള്ള സര്‍ക്കാരിനെ തുലാസില്‍ നിര്‍ത്താന്‍ പിസിയെ ആരും പഠിപ്പിക്കണ്ട. ആരും കൂട്ടും വേണ്ട.
https://www.facebook.com/Malayalivartha