മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാം

സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാമെന്ന് നിയമോപദേശം ലഭിച്ചതായി അറിയുന്നു. കോന്നി സ്വദേശി ശ്രീധരന്‍ നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നത് ധാര്‍മികമായ ലംഘനമല്ലെന്നാണ് ലഭിക്കുന്ന വിവരം. മുന്‍പ് പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയതെന്നറിയുന്നു.
മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌താല്‍ അന്വേഷണം ശരിയായ വഴിക്കാണ് പോകുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യമാവുകയും ചെയ്യും. കോടതി ഇടപെട്ട് ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ അത് അദ്ദേഹത്തിന്റെ പ്രതിച്ഛായയ്‌ക്കും സര്‍ക്കാരിനും കോണ്‍ഗ്രസിനും തീരാക്കളങ്കമായിരിക്കും. അതിനാല്‍ അന്വേഷണ സംഘം ചോദ്യം ചെയ്യട്ടെ എന്ന നിലപാടിലാണ് മുഖ്യമന്ത്രിയും. കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പാമോലിന്‍ കേസില്‍ പ്രതിയായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി.
അതേസമയം എല്ലാ കാര്യങ്ങളിലും ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചിരുന്ന ഉമ്മന്‍ചാണ്ടി സോളാര്‍ കേസില്‍ എന്തോ മറയ്‌ക്കുന്നുണ്ടെന്ന് ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികള്‍ പറയുന്നു. പാമോലിന്‍, ചാരക്കേസ് തുടങ്ങിയ ആരോപണങ്ങളുടെ പേരിലാണ് കെ.കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞത്. രണ്ടു കേസുകളും പിന്നീട് തെളിയിക്കപ്പെട്ടില്ല. പഞ്ചസാര കുംഭകോണത്തിന്റെ ആരോപണം വന്നപ്പോഴെ എ.കെ ആന്റണിയും രാജിവച്ചിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്ന കെ.പി. വിശ്വനാഥന്‍ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജിവച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതിയില്‍ പോയി അദ്ദേഹം പരാമര്‍ശം ഒഴിവാക്കി.
https://www.facebook.com/Malayalivartha