Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ഉഗ്രശാസനം വരുന്നു... .മന്ത്രിമാരും എം എല്‍ എ മാരും ഫോണെടുക്കണം, ഏതെങ്കിലും കാരണത്താല്‍ ഫോണ്‍ എടുക്കാന്‍ സാധിക്കാതെ വന്നാല്‍ തിരികെ വിളിക്കണമെന്ന സര്‍ക്കുലര്‍ ഉടന്‍ പുറത്തിറങ്ങും

17 SEPTEMBER 2021 10:51 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത ഉഗ്രശാസനം വരുന്നു. മന്ത്രിമാരും എം എല്‍ എ മാരും ഫോണെടുക്കണം. ഏതെങ്കിലും കാരണത്താല്‍ ഫോണ്‍ എടുക്കാന്‍ സാധിക്കാതെ വന്നാല്‍ തിരികെ വിളിക്കണമെന്ന സര്‍ക്കുലര്‍ ഉടന്‍ പുറത്തിറങ്ങും.

വീണാ ജോര്‍ജ് ഫോണെടുക്കാറില്ലെന്ന അഭിപ്രായം സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന സാഹചര്യത്തിലാണ് ഫോണെടുക്കണമെന്ന സന്ദേശം സി പി എം തലത്തില്‍ നല്‍കാന്‍ പോകുന്നത്.

 



യു. പ്രതിഭ എം എല്‍ എയാണ് കഴിഞ്ഞ ദിവസം മന്ത്രിക്കെതിരെ പരോക്ഷമായി ആരോപണം ഉന്നയിച്ചത്. തനിക്ക് എറെ അടുപ്പമുള്ള മന്ത്രി വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്നാണ് പ്രതിഭ പറഞ്ഞത്.അതിന് പിന്നാലെ ഫോണെടുക്കാത്ത മന്ത്രി വീണയാണെന്ന് കേരളം അറിഞ്ഞു.

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പത്തനംതിട്ട നഗരത്തിലെ പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശനമുണ്ടായിരുന്നു. വീണാ ജോര്‍ജിനെതിരെ സി പി എം തലങ്ങളില്‍ വന്‍ പ്രതിഷേധമാണുള്ളത്.കെ. കെ ഷൈലജയെ വെട്ടി ആരോഗ്യമന്ത്രിയായതാണ് വീണാ ജോര്‍ജിന് സംഭവിച്ച ദുരന്തം.

 



എന്നാല്‍ മന്ത്രി വീണക്കെതിരെ പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശനമുണ്ടായെന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി പറഞ്ഞു. ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയ്‌ക്കെതിരെയാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനം. വാര്‍ത്ത നല്‍കിയെ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിപിഎം അറിയിച്ചു. ഇതെല്ലാം അങ്ങാടിയില്‍ തോല്‍ക്കുമ്പോള്‍ പറയുന്ന കാര്യങ്ങളായി മാത്രമേ പ്രവര്‍ത്തകരും നേതാക്കളും എടുക്കുന്നുള്ളു.

വ്യാജ വാര്‍ത്ത ആസൂത്രിതവും വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുമാണെന്ന് സിപിഎം ആരോപിക്കുന്നു. തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കും എന്നതിനാലാണ് നിയമ നടപടികളിലേക്ക് കടക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്നാണ് വിശദീകരണം.

 



ആറന്മുളയില്‍ വീണാജോര്‍ജ്ജിന്റെ പ്രചരണ പ്രവര്‍ത്തനില്‍ നിന്ന് 267 പാര്‍ട്ടി പ്രവര്‍ത്തകര്‍ വിട്ടുനിന്നതായുള്ള സിപിഎമ്മിന്റെ തന്നെ അവലോകന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ഏരിയ കമ്മറ്റി അംഗവും നാല് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് റിപ്പോര്‍ട്ട്.

സിപിഎം സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെയാണ് ആറന്മുളയില്‍ പ്രാദേശിക നേതാക്കളുടെ പേര് എടുത്ത് പറഞ്ഞുള്ള തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം ഷമീര്‍ കുമാര്‍, കുളനട ലോക്കല്‍ കമ്മിറ്റി അംഗം എന്‍ ജീവരാജ്, ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ പി രാഗേഷ്, എം കെ രാഘവന്‍, മലപ്പുഴശേരി എല്‍ സി അംഗം ആര്‍ ശ്രീകുമാര്‍ എന്നിവരാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നവര്‍.

 



ഇരവിപേരൂര്‍ കോഴഞ്ചേരി പന്തളം പത്തനംതിട്ട ഏരിയ കമ്മിറ്റികളുടെ കീഴിലുള്ള 22 ലോക്കല്‍ കമ്മിറ്റികളില്‍ 20 ഇടങ്ങളിലായാണ് 267 പാര്‍ട്ടി കേഡര്‍മാര്‍ വിട്ടുനിന്നത്. തെരഞ്ഞെടുപ്പ് കാലത്ത് മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ സിപിഎം തെരഞ്ഞെടുപ്പ് അവലോകനം നടത്തിയിരുന്നു. ഇതിന് പുറമെ പ്രാദേശികമായി ശേഖരിച്ച വിവരവും ക്രോഡീകരിച്ചാണ് ഇത്രയധികം പാര്‍ട്ടി അംഗങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നതായി കണ്ടെത്തിയത്.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അവലോകനം നടത്തിയത്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നവര്‍ക്ക് ബ്രാഞ്ച് കമ്മിറ്റികള്‍ യാതൊരു ആവശ്യങ്ങള്‍ക്കും കത്ത് നല്‍കരുതെന്നും നിര്‍ദേശം നല്‍കി. 267 പാര്‍ട്ടി കേഡര്‍മാര്‍ വിട്ടുനില്‍ക്കാനുണ്ടായ സാഹചര്യം പരിശോധിക്കാനാണ് പാര്‍ട്ടി തീരുമാനം. സമ്മേളനങ്ങളിലും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനുള്ള നീക്കങ്ങളും സജീവമാണ്. ചില പ്രവര്‍ത്തകര്‍ സജീവമല്ലെന്ന് പ്രചരണ സമയത്ത് വീണ ജോര്‍ജ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

 



ആറന്മുളയിലെ പ്രാദേശിക വിഷയങ്ങള്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രവര്‍ത്തകര്‍ക്ക് വീണാ ജോര്‍ജിനോട് ഇപ്പോഴും വിവരണാതീതമായ അകല്‍ച്ചയുണ്ട്. അവര്‍ ആകാശത്ത് നിന്നും കെട്ടിയിറക്കപ്പെട്ട നേതാവാണെന്ന് വിശ്വസിക്കുന്ന നിരവധി നേതാക്കള്‍ പത്തനംതിട്ട ജില്ലയിലുണ്ട്. ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധിയായാണ് വീണ മത്സര രംഗത്തെത്തിയത്. അതു കൊണ്ടു തന്നെ വീണാ ജോര്‍ജിനെ കുറിച്ചുള്ള .ചെറിയ പരാതികള്‍ പോലും പര്‍വതീകരിക്കപ്പെടും. ഇതിനൊപ്പം മന്ത്രി ഫോണെടുക്കാതെ കൂടിയിരിക്കുമ്പോള്‍ വിവാദം വളര്‍ന്നു വലുതാകും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (6 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (6 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (7 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (7 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (11 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (11 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (11 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (11 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (11 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (12 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (12 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (12 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (12 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (12 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (15 hours ago)

Malayali Vartha Recommends