Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

തിരുവോണം ബമ്പറിന് തീപിടിച്ചു... ലോട്ടറിയടിച്ചവനെ ആദ്യം കണ്ടെത്തി വീരവാദം മുഴക്കിയ ചാനലിന് പറ്റിയത് വന്‍ അമളി; അവസാനം പ്രവാസിയുടെ തലയില്‍ ഇട്ട് മൂടി; 12 കോടി അടിച്ചെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സെയ്തലവി അവസാനം പെട്ടുപോയി

21 SEPTEMBER 2021 08:15 AM IST
മലയാളി വാര്‍ത്ത

തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ ശരിക്കും കിലുക്കം സിനിമയിലെ ഇന്നസെന്റിന്റെ കിട്ടുണ്ണിയെ പോലെയായി. എന്തെല്ലാം പ്രതീക്ഷകളാണ് പാവം പ്രവാസി നെയ്‌തെടുത്തത്. ലോട്ടറിയടിച്ചവനെ ആദ്യം കണ്ടെത്തി തങ്ങളുടെ എസ്‌ക്ലൂസീവെന്ന് പറഞ്ഞ് കാണിച്ച ചാനലിനും അമളി പറ്റി. ബംമ്പറടിച്ച പ്രവാസിയെ അസൂയയോടെയാണ് മലയാളികള്‍ കണ്ടത്. അതിനിടെ സുഹൃത്തും ടിക്കറ്റിന് അവകാശവാദം ഉന്നയിച്ചെന്ന വാര്‍ത്തയും വന്നു. അവസാനമാണ് പാവം ഓട്ടോകാരന്‍ വിജയ ശില്‍പ്പിയായത്.

തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചെന്ന് അവകാശപ്പെട്ട് പ്രവാസിയായ സെയ്തലവിയാണ് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് കൊച്ചി മരട് സ്വദേശി ഓട്ടോ ഡ്രൈവറായ ജയപാലനാണ് യഥാര്‍ത്ഥ ഭാഗ്യവാന്‍ എന്ന വാര്‍ത്ത പുറത്തുവന്നത്.

 



സുഹൃത്ത് അഹമ്മദാണ് ലോട്ടറി ടിക്കറ്റ് എടുത്തി നല്‍കിയതെന്നും ടിക്കറ്റ് വാട്‌സാപ്പില്‍ അയച്ചു നല്‍കിയെന്നും സെയ്തലവി പറഞ്ഞിരുന്നു, എന്നാല്‍ ലോട്ടറി വാങ്ങി നല്‍കിയിട്ടില്ലെന്നാണ് അഹമ്മദ് ഇപ്പോള്‍ പറയുന്നത്. ലോട്ടറി ടിക്കറ്റ് സെയ്തലവിയുടെ വാട്‌സാപ്പില്‍ അയച്ചത് തമാശയ്ക്കായിരുന്നെന്നും അഹമ്മദ് പറഞ്ഞു.

ഒന്നാം സമ്മാനമായ 12 കോടിയുടെ ടിക്കറ്റ് എന്റെ കൈയില്‍ ഇല്ല. അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഇന്നലെ ഒരാള്‍ ഫേസ്ബുക്കില്‍ ഇട്ട ടിക്കറ്റിന്റെ പടം ഞാന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. നുണ പറയുന്നത് സെയ്തലവിയെന്നും അഹമ്മദ് പ്രതികരിച്ചു.



എന്നാല്‍ താന്‍ എടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് സുഹൃത്ത് തന്നെ വിശ്വസിപ്പിക്കുകയായിരുന്നുവെന്ന് സെയ്തലവി പറഞ്ഞു. ഇന്നലെ അയച്ചത് മോര്‍ഫ് ചെയ്ത ടിക്കറ്റായിരുന്നു. പതിനൊന്നാം തീയതി അയച്ചുതന്ന ടിക്കറ്റ് ഫോണില്‍ നിന്ന് ഡിലീറ്റ് ആയി എന്നുമാണ് സെയ്തലവിയുടെ വാദം. 11 ന് അഹമ്മദിന് ഗൂഗിളില്‍ പണം അയച്ചതിന്റെ ഫോട്ടോയും സെയ്തലവി മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ പരാതിയുമായി മുന്നോടോടുപോകുമെന്നും സെയ്തലവി വ്യക്തമാക്കി.

അതേസമയം സഹായത്തിന് ആരും ഇല്ലാതെ വന്നപ്പോള്‍ ദൈവം സഹായവുമായി വന്നതാണെന്ന് ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 12 കോടി നേടിയ കൊച്ചി മരട് സ്വദേശി ജയപാലന്‍ പറഞ്ഞു. ഈ മാസം പത്തിനാണ് ടിക്കറ്റ് എടുത്തത്. ഫാന്‍സി നമ്പര്‍ കണ്ടാണ് ടിക്കറ്റ് എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.



ഇന്നലെ തന്നെ തന്റെ കൈയിലെ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് അറിഞ്ഞിരുന്നു. ഇന്ന് രാവിലെ പത്രത്തില്‍ നോക്കി ഉറപ്പാക്കി. പിന്നാലെ ബാങ്കില്‍ ടിക്കറ്റ് സമര്‍പ്പിക്കുകയായിരുന്നു. സമ്മാന തുക ഉപയോഗിച്ച് കടങ്ങള്‍ തീര്‍ക്കും. വര്‍ഷങ്ങളായുള്ള അതിര് തര്‍ക്കത്തിന് പരിഹാരം ഉണ്ടാക്കുമെന്നും ജയപാലന്‍ പറഞ്ഞു. മക്കളെ നല്ലനിലയില്‍ എത്തിക്കാന്‍ പണം വിനിയോഗിക്കും. ബന്ധുക്കളെ സഹായിക്കും. 32 വര്‍ഷമായി ഓട്ടോറിക്ഷ ഓടിക്കുന്നു.

മണിക്കൂറുകള്‍ നീണ്ട സസ്‌പെന്‍സുകള്‍ക്ക് ഒടുവിലാണ് തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യവാനെ കണ്ടെത്തിയത്. ലോട്ടറി ടിക്കറ്റ് ബാങ്കില്‍ കൈമാറി. നേരത്തെ ഓണം ബമ്പര്‍ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി പ്രവാസി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ സെയ്തലവിയുടെ അവകാശവാദം. അങ്ങനെ ലോട്ടറിയടിച്ചിട്ടും ലോട്ടറി കഥ കിലുക്കം പോലെയായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends