Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വീട് തന്റെ സഹോദരിക്ക് അവകാശപ്പെട്ടതാണെന്ന വാദം ഉന്നയിച്ച് വലിയശാലാ രമേശിന്റെ രണ്ടാം ഭാര്യയുടെ സഹോദരന്‍ രംഗത്ത്; രമേശിന്റെ മകന്‍ ഗോകുല്‍ രമേശിനെ പുറത്താക്കാനുള്ള നീക്കത്തിന് കിട്ടിയത് എട്ടിന്റെ പണി

21 SEPTEMBER 2021 12:12 PM IST
മലയാളി വാര്‍ത്ത

വീട് തന്റെ സഹോദരിക്ക് അവകാശപ്പെട്ടതാണെന്ന വാദം ഉന്നയിച്ച് വലിയശാല രമേശിന്റെ രണ്ടാം ഭാര്യയുടെ സഹോദരന്‍ രംഗത്ത്. മകന്‍ ഗോകുല്‍ രമേശിനെ പുറത്താക്കാനുള്ള നീക്കത്തിന് പിന്തുണ തേടി ചെന്തിട്ട പാര്‍ട്ടി ഓഫീസില്‍ രണ്ടാം ഭാര്യയുടെ സഹോദരന്‍ എന്ന് അവകാശപ്പെട്ട് ഒരാൾ എത്തിയതോടെയാണ് സംഭവം വിവാദമായത്.

വലിയശാല രമേശിന്റെ വീട്ടില്‍ തന്റെ സഹോദരിക്കാണ് അവകാശമെന്നും അതുകൊണ്ട് മകനെ ഒഴിവാക്കണമെന്നുമായിരുന്നു അഭ്യര്‍ത്ഥന. പക്ഷെ കോവളത്തെ പാര്‍ട്ടിക്കാരനൊപ്പം എത്തിയ നേതാവിന് നിരാശയായിരുന്നു ഫലം. മേട്ടുക്കടയിലെ പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസിന് താഴെയാണ് വലിയശാല രമേശിന്റെ താമസം.വലിയശാല രമേശിനെ അടുത്തറിയുന്ന സിപിഎം പ്രാദേശിക നേതൃത്വം ഇത് പൂര്‍ണ്ണമായും തള്ളി.

വീടും വസ്തുവും ഗോകുലിന്റെ പേരിലാണ്. നികുതി അടച്ച്‌ രസീതും,  പട്ടയവും ഉണ്ട്. പിന്നെ എങ്ങനെ വലിയശാല രമേശിന്റെ വീടിന്റെ അവകാശം മകന് അല്ലാതാകുമെന്ന ചോദ്യവും ഇതോടെ ഉയർന്നു. വലിയശാല രമേശിന്റെ കുടുംബത്തിന് ഉണ്ടായിരുന്നത് രണ്ട് വീടുകളായിരുന്നു.

നേരത്തെ തന്നെ ഭാര്യയുടെ കുടുംബ വസ്തുവായിരുന്ന പുന്നയ്ക്കാമുകളിലെ വീട് മകന്റെ പേരിലായിരുന്നു. ഇതിനിടെയാണ് മേട്ടുക്കടയിലെ വീടും ഗോകുലിന്റെ പേരിലേക്ക് മാറ്റിയത്. വലിയശാല രമേശിന്റെ തൂങ്ങി മരണത്തിന് പിന്നാലെ നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. രമേശ് മരിക്കുന്നതിന്റെ തലേന്നുതൊട്ടേ വീട്ടിൽ ബഹളം ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രണ്ടാം ഭാര്യയുടെ മകൾ ശ്രുതി രംഗത്ത് എത്തിയിരുന്നു.

അച്ഛന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കളും, ചേട്ടന്റെ ഭാര്യ വീട്ടിലെ ബന്ധുക്കളും വ്യാജ വാർത്ത ഇറക്കുകയാണെന്നും, ഇവർ ആരും അച്ഛന്റെ ബന്ധുക്കൾ അല്ല, അച്ഛന്റെ ബന്ധുക്കൾ കൊച്ചിയിലാണ് താമസം. അച്ഛന് ഒരു ചേട്ടനാണ് ഉള്ളത്. അവർ ഞങ്ങളെ പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ലെന്നും ശ്രുതി പറഞ്ഞിരുന്നു.

ഗോകുൽ രമേശിന്റെ ഭാര്യ വീട്ടുകാരും അച്ഛന്റെ ആദ്യ ഭാര്യയുടെ വീട്ടിലെ ബന്ധുക്കളും എന്തിനാണ് ഈ വ്യാജവാർത്ത ഉണ്ടാക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ ശ്രുതി ചോദിക്കുന്നു. അവർക്ക് ഇപ്പോൾ ഇറങ്ങിയ ന്യൂസ് പോലെ സ്വത്തുക്കളോട് ആകും താൽപര്യം. എനിക്ക് പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയായിപ്പോയി.

ഞങ്ങൾ ഒരു റൂമില്‍ ആണ്. പുറംലോകം കണ്ടിട്ട് കുറച്ച് നാളായി. ഞങ്ങള്‍ക്ക് നീതിവേണം. എന്നായിരുന്നു ശ്രുതി ആവശ്യപ്പെട്ടത്. ഈ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് രണ്ടാം ഭാര്യയുടെ സഹോദരനെന്ന പേരിൽ ഗോകുല്‍ രമേശിനെ വീട്ടിൽ നിന്ന് പുറത്താക്കാനുള്ള ശ്രമവും നടക്കുന്നത്.

എന്ത് വിലകൊടുത്തും അച്ഛന്റെ മരണത്തിലെ ദുരൂഹതകൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് മകൻ ഗോകുൽ രമേശ്. അച്ഛന് ഇമോഷണൽ  പ്രശ്‌നമുണ്ടെന്ന് അറിയില്ല. അച്ഛന്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഗോകുൽ പറയുന്നു. നീതി പീഠത്തില്‍ വിശ്വാസമുണ്ട്. അമ്മ നേരത്തെ മരിച്ചതാണ്.

അച്ഛന് എന്തു പറ്റിയെന്ന് എനിക്കറിയണം. ഇപ്പോള്‍ ഒന്നിനും മറുപടി പറയാന്‍ ഞാന്‍ മെന്റലി പ്രിപ്പേര്‍ഡ് അല്ലെന്നും ഗോകുൽ പറയുന്നു. ചിരിച്ച മുഖമാണ് അച്ഛനുള്ളത്. എല്ലാ പ്രതിസന്ധിയേയും പോസിറ്റീവായി നേരിടുന്ന ആള്‍. അതുകൊണ്ടാണ് നിയമ നടപടിയെ കുറിച്ച്‌ ആലോചിച്ചതെന്നും വിശദീകരിക്കുന്നു. വലിയശാല രമേശ് മരിച്ച ദിവസം ഭാര്യയും മകളും അസ്വസ്ഥരായിരുന്നെന്ന് അയൽവാസികൾ വെളിപ്പെടുത്തിയിരുന്നു. ഈ സമയം വീട്ടിനുള്ളില്‍ ലൈറ്റ് ഓഫായിരുന്നു.

പെട്ടെന്ന് ഒരു കാറ് വീടിന് മുന്നിലെത്തി. വീട്ടിലെ സ്ത്രീകളും ഇവരും ചേര്‍ന്ന് വലിയശാല രമേശിനെ കാറിലേക്ക് കയറ്റി. ഈ സമയം രമേശിന്റെ തല ഡോറിന് പുറത്ത് കിടന്നു. ഇത് കണ്ട് അയല്‍വാസി ഓടിയെത്തി. ഇവരോട് കാര്യങ്ങള്‍ തിരക്കി. നെഞ്ചു വേദന വന്ന് കുഴഞ്ഞു വീണ രമേശിനെ ആശുപത്രിയില്‍ കൊണ്ടു പോകുന്നുവെന്നാണ് ഇവർ പ്രതികരിച്ചത്. ഈ സമയം കാറിൽ മറ്റൊരാളും ഉണ്ടായിരുന്നു. വ്യാജ വാർത്തകൾ ബന്ധുക്കൾ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ ശ്രുതി അയൽവാസികളുടെ ഈ ആരോപണത്തിന് മറുപടി പറയാത്തതും ദുരൂഹത കൂട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (27 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (41 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (50 minutes ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (1 hour ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (4 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (5 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

Malayali Vartha Recommends