എഴുത്തുകാരിയും സ്ത്രീസ്വാതന്ത്ര്യവാദിയുമായ കമല ഭാസിന്‍ അന്തരിച്ചു... ഇന്നു പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു അന്ത്യം

എഴുത്തുകാരിയും സ്ത്രീസ്വാതന്ത്ര്യവാദിയുമായ കമല ഭാസിന്‍(75) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു അന്ത്യം. കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് കമലയ്ക്ക് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യയിലേയും ദക്ഷിണേഷ്യല്‍ മേഖലയിലും സ്ത്രീവിമോചക മൂവ്മെന്റിന്റെ ചാലകശക്തിയായിരുന്നു. ഗ്രാമങ്ങളിലെയും ഗോത്രവര്‍ഗങ്ങളിലെയും അവഗണിക്കപ്പെട്ട സ്ത്രീകളുടെ ഉന്നമത്തിനായി സങ്കട് എന്ന ഫെമിനിസ്റ്റ് നെറ്റ് വര്‍ക്കിന് കമല ഭാസിന്‍ രൂപം നല്‍കി.
സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിരുന്ന കമലയുടെ രചനകളും ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുളളതായിരുന്നു.
കമല ഭാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ശശി തരൂരും ട്വീറ്റ് ചെയ്തിട്ടുണ്ട്. 'സ്ത്രീശാക്തീകരണത്തിന്റെ ശബ്ദം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ നായിക, മരണമില്ലാത്ത കവി, പ്രചോദനമേകുന്ന കമല ഭാസിന് വിട' തരൂര്‍ കുറിച്ചു. 'ക്യോംകി മേ ലഡ്കീ ഹും' എന്ന കമലയുടെ കവിത വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നതിനാല്‍ ഇന്ത്യന്‍ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളെ കുറിച്ച് കമലയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. കവി, സാമൂഹിക പ്രവര്‍ത്തക എന്നീ നിലകളിലും പ്രശസ്തയാണ്.
"
https://www.facebook.com/Malayalivartha
























