Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രവിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണ രുദ്രാക്ഷമാല മോഷ്ടിക്കപ്പെട്ടതുതന്നെ; വിവരം പുറത്തറിഞ്ഞപ്പോള്‍ പകരം വച്ചത് മറ്റൊരു മാല, പൊലീസ് മോഷണക്കുറ്റം ചുമത്തിയത് മുന്‍ മേല്‍ശാന്തി കാഞ്ഞങ്ങാട് സ്വദേശി കേശവന്‍ സത്യേശിനെതിരെ

25 SEPTEMBER 2021 12:07 PM IST
മലയാളി വാര്‍ത്ത

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രവിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണ രുദ്രാക്ഷമാല മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളാണ് ഉയർന്നുവന്നത്. ശക്തമായ അന്വേഷണങ്ങൾക്കൊടുവിൽ മോഷ്ടിച്ചതു തന്നെയെന്ന് ഏറ്റുമാനൂര്‍ പൊലീസ് സ്ഥിരീകരിക്കുകയുണ്ടായി. വിവരം പുറത്തറിഞ്ഞപ്പോള്‍ മറ്റൊരു മാല പകരം വയ്ക്കുകയാണ് ചെയ്തത്. സംഭവത്തില്‍ മുന്‍ മേല്‍ശാന്തി കാഞ്ഞങ്ങാട് സ്വദേശി കേശവന്‍ സത്യേശിനെതിരെ പൊലീസ് മോഷണക്കുറ്റം ചുമത്തുകയുണ്ടായി. ഇയാളെ ഉടന്‍ തന്നെ ചോദ്യം ചെയ്യും.

81 മുത്തുകളുള്ള സ്വര്‍ണ രുദ്രാക്ഷമാലയാണ് ഉണ്ടായിരുന്നത്. ഇത് മോഷ്ടിച്ച ശേഷം 72 മുത്തുകളുള്ള മാല പകരം വച്ചതാണെന്ന നിര്‍ണായകവിവരമാണ് വിശദമായ അന്വേഷണത്തിന് പിന്നാലെ പൊലീസ് വെളിപ്പെടുത്തുന്നത്. മാലയുടെ തൂക്കം കുറഞ്ഞെന്ന വിവരം അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച വന്നതായി ദേവസ്വം വിജിലന്‍സ് എസ്.പി ബിജോയിയുടെ അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് തിരുവാഭരണം കമ്മിഷണര്‍ എസ്. അജിത് കുമാര്‍, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍, ഏറ്റുമാനൂര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍, ഏറ്റുമാനൂര്‍ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, മുന്‍ അസിസ്റ്റന്റ് കമ്മിഷണര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

അതോടൊപ്പം തന്നെ മാല നഷ്ടപ്പെട്ടിട്ടില്ല 9 മുത്തുകളുടെ കുറവ് കണ്ടെത്തിയെന്നായിരുന്നു തിരുവാഭരണം കമ്മിഷണര്‍ അജിത് കുമാര്‍ ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. ജൂലായില്‍ പുതിയ മേല്‍ശാന്തി സ്ഥാനമേറ്റപ്പോഴാണ് മുത്തുകളുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടത്.

അതോടൊപ്പം തന്നെ പഴക്കം കുറഞ്ഞത് നിര്‍ണായക തെളിവായി മാറുകയായിരുന്നു. 2006ല്‍ 23 ഗ്രാമുള്ള മാല ദേവസ്വം ജീവനക്കാരനായ ഒരാള്‍ സമര്‍പ്പിച്ചതാണ്. എന്നാൽ ഇതിന് പകരം വച്ച മാലയുടെ തൂക്കം 20 ഗ്രാം. എന്നാല്‍, ഈ മാലയ്ക്ക് മൂന്ന് വര്‍ഷത്തിലധികം പഴക്കമില്ലെന്ന് വിദഗ്ദ്ധ പരിശോധനയില്‍ ബോദ്ധ്യപ്പെടുകയും ചെയ്തു. ''രണ്ട് വിദഗ്ദ്ധന്മാരെക്കൊണ്ട് മാല പരിശോധിപ്പിച്ചു. മുന്‍ മേല്‍ശാന്തി കേശവ് സത്യേശിനെ ചോദ്യം ചെയ്യും. അതിന് ശേഷം തുടര്‍ നടപടികളിലേക്ക് നീങ്ങും.'' എന്നും സി.ആര്‍. രാജേഷ്, ഏറ്റുമാനൂര്‍ സി.ഐ എന്നിവർ വ്യക്തമാക്കി.

''തിരുവാഭരണം സൂക്ഷിക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം മേല്‍ശാന്തിക്കാണ്. മേല്‍ശാന്തിക്ക് വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും'' - എന്ന് എന്‍. വാസു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (8 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (8 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (12 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends