Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്; പാകിസ്ഥാൻ കൈയടക്കിവച്ചിരിക്കുന്ന മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോകണം ; ആഞ്ഞടിച്ച് ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ; കശ്മീർ വിഷയം വീണ്ടും കുത്തിപ്പൊക്കിയ ഇമ്രാൻ ഖാന് കിടക്കാച്ചി മറുപടി

25 SEPTEMBER 2021 01:10 PM IST
മലയാളി വാര്‍ത്ത

ലോകത്തിനുമുന്നിൽ പാക്കിസ്ഥാനെതിരെ വീണ്ടും ആരോപണ ശരങ്ങളെറിഞ്ഞ് ഇന്ത്യ...പാകിസ്ഥാന്റെ തീവ്രവാദത്തെ പാലൂട്ടുന്ന പ്രവണതയ്ക്കെതിരെയാണ് വീണ്ടും ഇന്ത്യ യുഎൻ വേദിയിൽ ആഞ്ഞടിച്ചിരിക്കുന്നത്.

മാത്രമല്ല പാകിസ്ഥാൻ കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങൾ എത്രയും വേഗം ഒഴിഞ്ഞു പോകണമെന്ന് കർശന മുന്നറിയിപ്പും ഇന്ത്യ നൽകിയിരിക്കുകയാണ്. അക്ഷരാർത്ഥത്തിൽ ലോകത്തിനുമുന്നിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നാണംകെട്ട് തൊലി ഉരിഞ്ഞ് നിൽക്കുന്ന അവസ്ഥയിലാണ്...

യുഎന്നിൽ കശ്മീർ വിഷയം വീണ്ടും ഉന്നയിക്കാൻ ശ്രമിച്ച ഇമ്രാൻഖാനാണ് അതേനാണയത്തിൽ ഇന്ത്യ തിരിച്ചടി കൊടുത്തിരിക്കുന്നത്. ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, പാകിസ്ഥാൻ കൈയടക്കിവച്ചിരിക്കുന്ന മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്നും ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ തുറന്നടിച്ചു .

ആദ്യമായല്ല പാകിസ്ഥാൻ പ്രധാനമന്ത്രി യുഎന്നിൽ എന്റെ രാജ്യത്തെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നതെന്ന കാര്യം ചൂണ്ടിക്കാട്ടിയ സ്നേഹ ഇന്ത്യയ്‌ക്കെതിരെ വ്യാജവും അപകീർത്തികരവുമായ പ്രസ്താവനകളാണ് പാകിസ്ഥാൻ നടത്തിയതെന്നും തുറന്നടിച്ചു . ഭീകരവാദികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാവുന്ന ഇടമെന്ന പരിതാപകരമായ പാക് സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചില്ലെന്നും സ്നേഹ ദുബെ പറഞ്ഞു .

പാകിസ്ഥാൻ ഭീകരവാദത്തെ മഹത്വവത്കരിച്ച രാജ്യമാണ്. ഉസാമ ബിൻ ലാദന് അഭയം നൽകിയ രാജ്യമാണ് പാകിസ്ഥാൻ. കൊല്ലപ്പെട്ട ശേഷം ബിൻ ലാദനെ രക്തസാക്ഷിയാക്കി. അഫ്ഗാനിസ്ഥാനിൽ കലാപത്തിന് പാകിസ്ഥാൻ ശ്രമമുണ്ടായെന്നും ഇന്ത്യയ്ക്ക് വേണ്ടി സ്നേഹ പറഞ്ഞു .

മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യുവാൻ ഒരുങ്ങുകയാണ്. അതും വളരെ ശ്രദ്ധയോടെ രാജ്യം വീക്ഷിക്കുകയാണ്. എന്തൊക്കെയാണ് അദ്ദേഹം യുഎൻ ഐക്യരാഷ്ട്രസഭയിൽ പറയാൻ പോകുന്നത്,എന്തൊക്കെ ആവശ്യങ്ങളാണ് ഉന്നയിക്കാൻ പോകുന്നത് എന്നുള്ള കാര്യങ്ങൾ ലോകം ഉറ്റു നോക്കുകയാണ്.

പ്രധാനമായും കൊവിഡുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക് തന്നെ അദ്ദേഹം ഊന്നൽ നൽകും. കോവിഡ് പ്രതിരോധിക്കാൻ ലോകരാജ്യങ്ങൾ ഭിന്നതകൾ മറന്ന് ഒരുമിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുമെന്ന് സൂചനകൾ ലഭ്യമാകുന്നുണ്ട്. നിലവിലെ ആഗോള വെല്ലുവിളികൾ നേരിടാൻ ഇന്ത്യയുടെ പങ്കാളിത്തംഅദ്ദേഹം വാഗ്ദാനം ചെയ്യും.

ഭീകരവാദത്തിനെതിരായ ആശങ്കയും പ്രധാനമന്ത്രി ഉന്നയിക്കും. ജമ്മു കശ്മീർ വിഷയത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിമർശനം ഉന്നയിച്ച സാഹചര്യത്തിൽ, ഈ പ്രസംഗത്തിന് മോദിയും മറുപടി നൽകിയേക്കുവാനാണ് സാധ്യത . ഇമ്രാൻ ഖാന്റെ പ്രതികരണത്തിന് പിന്നാലെ യുഎന്നിൽ മറുപടിക്കുള്ള അവകാശം വിനിയോഗിക്കുമെന്ന് ഇന്ത്യ പറഞ്ഞിരുന്നു.

ഇന്നലെയാണ് ഇമ്രാൻ ഖാൻ യുഎന്നിനെ അഭിസംബോധന ചെയ്തത്. വിർച്വലായി നടന്ന യോഗത്തിൽ ഇന്ത്യയെ ഉന്നമിട്ടായിരുന്നു ഇമ്രാൻ ഖാന്റെ പ്രസംഗം. അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന്റെ ഇടപെടലിൽ ഇന്നലെ രാത്രി നടന്ന കൂടിക്കാഴ്ചയിലും ക്വാഡ് ഉച്ചകോടിയിലും ഇന്ത്യയും അമേരിക്കയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (8 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (8 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (12 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends