സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷയായി അഡ്വ. പി സതീദേവിയെ നിയമിച്ചു

അഡ്വ. പി സതീദേവിയെ സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷയായി നിയമിച്ചു. ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും.
സിപിഐ എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ് അഡ്വ. പി സതീദേവി. കൂടാതെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറികൂടിയാണ്.
വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും എം.സി ജോസഫൈന് മാറിയതോടെയാണ് പുതിയ അധ്യക്ഷയെ തെരഞ്ഞെടുത്തത്.
സംസ്ഥാനത്ത് സ്ത്രീധന നിരോധനത്തിനെതിരെ വലിയ ജനരോക്ഷം നില്‍ക്കുമ്പോള്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ വന്ന നാക്ക് പിഴ വന്‍ വിവാദമായപ്പോള്‍ ജോസഫൈന്‍ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയായിരുന്നു.
അതേസമയം മുന്‍ എംപികൂടിയായ അഡ്വ. പി സതീദേവി 2004ല്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്നാണ് വിജയിച്ചത്.
"
https://www.facebook.com/Malayalivartha
























