മകനോടൊപ്പം യാത്ര ചെയ്യവേ ബൈക്കില്‍ നിന്നു തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മകനോടൊപ്പം യാത്ര ചെയ്യവേ ബൈക്കില്‍ നിന്നു തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാലാ കണ്ണാടിയുറുമ്പ് ചാമക്കാലയില്‍ സോമന്‍ നായരുടെ ഭാര്യ രാധാമണിയാണ് (54) മരിച്ചത്.
ഇന്നു രാവിലെ എട്ടിന് കണ്ണാടിയുറുമ്പ് പഴയകൊട്ടാരം റോഡിലാണ് അപകടം നടന്നത്. ജോലിക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മഴയത്ത് റോഡില്‍ തെന്നി. പിന്‍ സീറ്റിലിരുന്ന രാധാമണി റോഡിലേക്ക് തെറിച്ചു വീണു.
എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. വാഹനം ഓടിച്ചിരുന്ന മകന്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
"
https://www.facebook.com/Malayalivartha
























