നാല് മാസം പ്രായമായ പിഞ്ചു കുഞ്ഞ് വീടിനുള്ളിൽ മരിച്ച നിലയിൽ; സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത് മാതാവ് മാത്രം; കുഞ്ഞിന്റെ അമ്മ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന ആളാണെന്ന് ബന്ധുക്കൾ, അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലിസ്
നാല് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ ബാബു സൂസന് ദമ്ബതികളുടെ മകന് ഐഹാനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കുഞ്ഞ് മരണപ്പെടുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നത് കുട്ടിയും അമ്മയും മാത്രമാണ്. കുഞ്ഞിന്റെ അമ്മ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന ആളാണെന്ന് ബന്ധുക്കളാണ് പോലീസിനെ അറിയിച്ചത്. അതേസമയം സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha