ലക്കി എന്ന രണ്ടര വയസുകാരന് മെമ്മറി ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍
ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടംനേടി രണ്ടര വയസുകാരന് താരമാകുന്നു. ആര്യനാട് അയ്യന്‍കാലാ മഠം മഠത്തുവാതുക്കല്‍ കാര്‍ത്തികയില്‍ പോലീസ് ഉദ്യോഗസ്ഥനായ എം. ആനൂപിന്റെയും എം.എസ്.അനുവിന്റെയും മകനായ എ.അന്വിതാണ് ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടംനേടിയത്. സൗരയൂഥങ്ങളുടെപേരും പച്ചക്കറികളുടെ പേരുകളും അക്കങ്ങളും എന്നുവേണ്ട പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്ക് വരെ മണിമണിയായി ഉത്തരങ്ങള്‍ നല്‍കിയാണ് അന്വിത് ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടംനേടിയത്.
ഒന്നര വയസുള്ളപ്പോള്‍ തന്നെ ചുറ്റിലുമുള്ളവയെ തിരിച്ചറിഞ്ഞ് അവയുടെ പേര് പറയുന്നതില്‍ മികവ് പ്രകടിപ്പിച്ചിരുന്നു. രണ്ട് വയസും എട്ടു മാസവുമായപ്പോള്‍ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ പേരുകള്‍, ആഴ്ചയിലെ ദിവസങ്ങളുടെ പേര്, 26 ജീവജാലങ്ങളുടെ പേര്, 10 വസ്തുക്കളുടെ പേര്, അഞ്ച് പച്ചക്കറികളുടെ പേര്, 11 മനുഷ്യശരീര ഭാഗങ്ങളുടെ പേര്, 30 പൊതുവിജ്ഞാന ചോദ്യങ്ങള്‍, ഒന്നുമുതല്‍ 20 വരെ എണ്ണല്‍ സംഖ്യകള്‍ ക്രമമായി പറയുക എന്നിവയ്ക്ക് കൃത്യമായി ഉത്തരം നല്‍കിയാണ് കുഞ്ഞ് അന്വിത് ഇന്ത്യാബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടംപിടിച്ചത്. ഇന്ത്യാബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി മെഡലും സര്‍ട്ടിഫിക്കറ്റും ഐഡി കാര്‍ഡ്, ബാഡ്ജ്, പേന എന്നിവയും അധികൃതര്‍ എത്തിച്ചു.
https://www.facebook.com/Malayalivartha