നഗരത്തിൽ വൻ ഗതാഗത കുരുക്ക് സ്കൂട്ടർ ഒട്ടിക്കുന്നതിനിടയിൽ വേഗത കുറച്ചു; ബൈക്കിലെത്തിയ രണ്ടംഗ മോഷ്ട്ടാക്കൾ യുവതിയുടെ താലിമാല തട്ടിയെടുത്തു, പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു
കോട്ടയം നഗരത്തിൽ സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയുടെ താലിമാല യുവാക്കൾ തട്ടിപ്പറിച്ചു. എം.സി റോഡില്‍ ഭീമ ജ്വല്ലറിക്ക് മുന്നില്‍ രാവിലെ പത്ത് മണിക്കായിരുന്നു സംഭവം നടന്നത്. തിരുനക്കരയിലെ അക്കൗണ്ടിങ് സ്ഥാപനത്തിലെ ജീവനക്കാരിയായ മറിയപ്പള്ളി സ്വദേശി ശ്രീക്കുട്ടി എന്ന യുവതിയുടെ രണ്ടേകാല്‍ പവന് വരുന്ന താലിമാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നത്.
സ്കൂട്ടര്‍ ഓടിക്കുന്നതിനിടെ ഗതാഗതക്കുരുക്കുമൂലം വേഗത കുറച്ചപ്പോള്‍ പിന്നാലെ ബൈക്കിലെത്തിയ മോഷ്ടാക്കള്‍ ശ്രീക്കുട്ടിയുടെ കഴുത്തില്‍ നിന്നും മാലതട്ടിപറിച്ചെടുക്കുകയായിരുന്നു.കോട്ടയം വെസ്റ്റ് പൊലീസ് ഉടന്‍ സ്ഥലത്തെത്തി, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha