തൃശൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരിക്കുന്ന യു കെ ജി വിദ്യാര്‍ഥി മരിച്ചു
തൃശൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരിക്കുന്ന യു കെ ജി വിദ്യാര്‍ഥി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അഞ്ചുവയസുകാരന് മരിച്ചത്. അതേസമയം അഞ്ചുവയസുകാരനും വീട്ടിലെ മറ്റെല്ലാവര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. പനി ബാധിച്ച് കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടിലെ മറ്റെല്ലാവര്‍ക്കും പനി ബാധിച്ചിരുന്നെങ്കിലും കുട്ടിയുടെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
https://www.facebook.com/Malayalivartha