Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ചുമ്മാതല്ല മോദി... ഇന്ത്യയില്‍ വച്ച് ഇടയ്ക്കിടയ്ക്ക് പറഞ്ഞിരുന്ന ചായക്കടയും കൊച്ചു കുട്ടിയും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പറഞ്ഞ് മോദി; ചായക്കടയില്‍ പിതാവിനെ സഹായിച്ചിരുന്ന കൊച്ചുകുട്ടി യുഎന്നിനെ അഭിസംബോധന ചെയ്യുന്നുവെന്ന് നരേന്ദ്ര മോദി

26 SEPTEMBER 2021 09:16 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ വച്ച് ചായക്കടയും കൊച്ചു കുട്ടിയും റെയില്‍വേ സ്റ്റേഷനുമെല്ലാംപ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്രാവശ്യം പറഞ്ഞതാണ്. എന്നാല്‍ ആദ്യമായാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഇത്തരമൊരു കാര്യം പറയുന്നത്. പലരും പറയാന്‍ മടിക്കാന്‍ കാര്യം മോദി തുറന്നു പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി ഉയര്‍ത്തിക്കാട്ടാനാണ് നരേന്ദ്ര മോദി ശ്രമിച്ചത്. ഒരു കാലത്ത് തന്റെ പിതാവിനെ ചായക്കടയില്‍ സഹായിച്ചിരുന്ന കൊച്ചുകുട്ടി ഇന്ന് നാലാം തവണയാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

 



ഒരു കാലത്ത് റെയില്‍വേ സ്‌റ്റേഷനിലെ ചായക്കടയില്‍ പിതാവിനെ സഹായിച്ചിരുന്ന കൊച്ചുകുട്ടി ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി നാലാം തവണ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നു എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തി തെളിയിക്കുന്നതായി മോദി പറഞ്ഞു. ജനാധിപത്യത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന ഒരു രാജ്യത്തെയാണ് താന്‍ പ്രതിനിധീകരിക്കുന്നത്. ഒരു വലിയ ജനാധിപത്യ പാരമ്പര്യം നമുക്കുണ്ട്. അത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ വൈവിദ്ധ്യമാണ് രാജ്യത്തിന്റെ ശക്തമായ ജനാധിപത്യത്തിന്റെ സ്വത്വമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡസന്‍ കണക്കിന് ഭാഷകളും നൂറുകണക്കിന് ഭാഷാഭേദങ്ങളും വ്യത്യസ്ത ജീവിതശൈലികളും പാചകരീതികളും ഉള്ള ഒരു രാജ്യമാണിത്. ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡില്‍ മരണമടഞ്ഞവര്‍ക്ക് ആദരമര്‍പ്പിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. കൊവിഡ് വാക്‌സിനേഷനില്‍ ഇന്ത്യയുടെ നേട്ടവും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം, ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് വാക്‌സിന്‍ ഉത്പാദനത്തിനായി പ്രധാനമന്ത്രി ക്ഷണിച്ചു.

 



അതേസമയം വൈറ്റ് ഹൗസില്‍ നടന്ന മോദി ബൈഡന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം താലിബാന് ശക്തമായ താക്കീതുമായി ഇന്ത്യയും അമേരിക്കും രംഗത്തെത്തി. താലിബാന്‍ ഭരണകൂടം അഫ്ഗാനിലെ സ്ത്രീകളുടേയും കുട്ടികളുടേയും ന്യൂനപക്ഷത്തിന്റേയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അഫ്ഗാന്‍ മണ്ണ് മറ്റ് രാജ്യങ്ങള്‍ക്കെതിരെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്നും തീവ്രവാദികള്‍ക്ക് അഭയ കേന്ദ്രമായി അഫ്ഗാന്‍ മാറില്ലെന്ന് താലിബാന്‍ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു. യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാന്‍ ജനതയ്ക്ക് സഹായമെത്തിക്കാന്‍ യു.എന്‍ അനുബന്ധ സന്നദ്ധ സംഘടനകള്‍ക്ക് സുരക്ഷയൊരുക്കണമെന്നും ഇരു രാജ്യങ്ങളും താലിബാനോട് ആവശ്യപ്പെട്ടു. അഫ്ഗാന്‍ ജനതയുടെ സമാധാനപരവും സുസ്ഥിരവുമായ ഭാവിയ്ക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ ഇരു രാജ്യങ്ങളും അറിയിച്ചു.

 



ചില രാജ്യങ്ങള്‍ ഭീകരവാദം രാഷ്ട്രീയ ഉപകരണമാക്കുന്നത് അവര്‍ക്കും ഭാവിയില്‍ വലിയ ഭീഷണിയാകുമെന്ന് പാകിസ്ഥാനുള്ള മറുപടിയായി മോദി പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കുള്ള വേദിയാക്കാന്‍ ഇടവരരുത്. അത്തരം താത്പര്യങ്ങളുമായി അഫ്ഗാനിസ്ഥാനിലെ ദുര്‍ബ്ബല സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ വരുന്നവരെ തടയേണ്ടതുണ്ടെന്ന് ചൈനയുടെയും പാകിസ്ഥാന്റെയും ഇടപെടലുകള്‍ സൂചിപ്പിച്ച് മോദി പറഞ്ഞു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (8 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (8 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (12 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends