കേരളത്തില്‍ നാളെ മുതല്‍ കനത്ത മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്..... ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ ആന്ധ്രാപ്രദേശ് - തെക്കന്‍ ഒഡിഷ തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്

വിവിധ മേഖലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഗുലാബ് എന്ന് പേര് നല്കപ്പെട്ട ചുഴലിക്കാറ്റാണ് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഞായറാഴ്ച വൈകീട്ടോടെ ആന്ധ്രാ - ഒഡിഷ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് കേന്ദ്ര കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഒറീസയിലെ ഭുവനേശ്വര്‍ തീരത്ത് നിന്ന് 500 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ഇന്ന് വൈകിട്ടോടെ വിശാഖപട്ടണത്തിനും ഗോപാല്‍പൂരിനും ഇടയില്‍ കലിംഗപട്ടണത്തിനു സമീപത്തായി കരതൊടുമെങ്കിലും ദുര്‍ബലമായിരിക്കുമെന്നാണ് വിലയിരുത്തല്‍.നിലവില്‍ വേഗം മണിക്കൂറില്‍ 75 കിലോമീറ്ററാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ കനത്തേക്കും. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,പാലക്കാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, കന്യാകുമാരി , ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നീ മേഖലകളില്‍ മത്സ്യ ബന്ധനം നിരോധനം ഏര്‍പ്പെടുത്തി.
https://www.facebook.com/Malayalivartha