വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കി

സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി അദ്ധ്യാപക-രക്ഷാകര്‍ത്തൃ സമിതി, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസ വകുപ്പ്, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് സൂക്ഷ്മമായ ആസൂത്രണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്ക് പുറമേ സംസ്ഥാന പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളിലും ഒരു അദ്ധ്യാപകന്‍ സ്‌കൂള്‍ സേഫ്ടി ഓഫീസര്‍ ആയിരിക്കും.
കുറച്ച് കുട്ടികള്‍ക്കെങ്കിലും കൊവിഡ് വരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അത് മുന്‍കൂട്ടി കണ്ടുകൊണ്ടാവണം പ്രവര്‍ത്തനം. ബന്ധപ്പെട്ട എല്ലാവര്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കിയത് അതുകൊണ്ടാണ്.സ്‌കൂള്‍ പി.ടി.എകള്‍ അതിവേഗം പുനഃസംഘടിപ്പിക്കണം.
പൊലീസ് ദൗത്യമിങ്ങനെ.... സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കണം. മോട്ടോര്‍വാഹന വകുപ്പിന്റെ സഹായം തേടാംസ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ സ്‌കൂളിലെത്തി പരിശോധിക്കണം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പ്രഥമാദ്ധ്യാപകരുടെയും സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗം വിളിക്കണം.
കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. അടച്ചിട്ട മുറികളിലും ഹാളുകളിലും യോഗങ്ങള്‍ പാടില്ല.
കൂടാതെ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ഒക്ടോബര്‍ 20 ന് മുമ്പ് പൂര്‍ത്തിയാക്കണം. സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് 10 വര്‍ഷത്തെ പരിചയമുണ്ടായിരിക്കണം.
"
https://www.facebook.com/Malayalivartha
























