Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

അഭിമാനമായി സ്‌നേഹ വീണ്ടും.. പാക്കിസ്ഥാനെയും ഇമ്രാനെയും വിറപ്പിച്ച് യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ദുബെ; പാക്കിസ്ഥാന് കൃത്യമായ മറുപടി നല്‍കിയ സ്‌നേഹ ദുബെ ആരാണെന്ന തിരച്ചിലില്‍ ഇന്ത്യക്കാര്‍

26 SEPTEMBER 2021 10:24 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയ്ക്ക് വേണ്ടി ഒരു സുന്ദരി സംസാരിക്കുന്നത് കണ്ട് പാകിസ്ഥാന്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. അവസാനം പാക്കിസ്ഥാനെയും ഇമ്രാനെയും വിറപ്പിച്ച് യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ദുബെ.

ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്‍ നയത്തിനെതിരെ ഐക്യരാഷ്ട്ര സംഘടനയില്‍ സ്‌നേഹ ദുബെ കടുത്ത രീതിയില്‍ പ്രതികരിച്ചതു വലിയ ചര്‍ച്ചയായി. ഭീകരരെ പാക്കിസ്ഥാന്‍ പിന്തുണയ്ക്കുന്നതും ആയുധം നല്‍കുന്നതും ലോകം മുഴുവന്‍ അറിയാമെന്നും യുഎന്‍ രക്ഷാകൗണ്‍സില്‍ പട്ടികയിലെ ഭീകരരില്‍ ഏറെപ്പേരുടെയും താവളം പാക്കിസ്ഥാനാണെന്നും സ്‌നേഹ ദുബെ പറഞ്ഞു.

 



പാക്കിസ്ഥാന് കൃത്യമായ മറുപടി നല്‍കിയ സ്‌നേഹ ദുബെ ആരാണെന്ന തിരച്ചിലിലായിരുന്നു ഇന്ത്യക്കാര്‍. സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് യുഎന്നിലെ സ്‌നേഹയുടെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നത്. 2012 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥയാണ് സ്‌നേഹ. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയതു ഗോവയില്‍. പുണെ ഫെര്‍ഗൂസന്‍ കോളജില്‍നിന്ന് ഉന്നത വിദ്യാഭ്യാസം. ജെഎന്‍യുവില്‍നിന്ന് എംഫില്‍ നേടി.

12ാം വയസ്സുമുതല്‍ ഐഎഫ്എസിന്റെ ഭാഗമാകണമെന്നായിരുന്നു സ്‌നേഹയുടെ ആഗ്രഹം. 2011ല്‍ ആദ്യ ശ്രമത്തില്‍ സിവില്‍ സര്‍വീസിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. രാജ്യാന്തര വിഷയങ്ങളിലുള്ള പഠനമാണ് ഐഎഫ്എസില്‍ ചേരാന്‍ പ്രേരണയായതെന്നു സ്‌നേഹ പറയുന്നു. ഐഎഫ്എസില്‍ ചേരുന്നതോടെ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള മികച്ച അവസരമാണു ലഭിക്കുകയെന്നും വിശ്വസിച്ചു.

 



കുടുംബത്തിലെ ആദ്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥ കൂടിയാണ് സ്‌നേഹ. പിതാവ് ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരനാണ്. അമ്മ അധ്യാപിക. ഐഎഫ്എസിലേക്കു തിരഞ്ഞെടുക്കപ്പെട്ട ശേഷം വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു ആദ്യ നിയമനം. 2014 ഓഗസ്റ്റില്‍ മഡ്രിഡിലെ ഇന്ത്യന്‍ എംബസിയിലെത്തി. നിലവില്‍ യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറിയാണു സ്‌നേഹ.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ശക്തമായ മറുപടിയാണ് സ്‌നേഹ യുഎന്നില്‍ നല്‍കിയത്. ഭീകരര്‍ സ്വതന്ത്രമായി നടക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. പാക്ക് നേതാക്കള്‍ ഇന്ത്യയെപ്പറ്റി കള്ളപ്രചാരണം നടത്തി ലോകത്തെ കബളിപ്പിക്കുന്നത് ഇതാദ്യമല്ല. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട കാര്യം പാക്കിസ്ഥാനില്ല.

 



ഭീകരവാദത്തെ പരസ്യമായി പിന്തുണയ്ക്കുകയും ഭീകരരെ പരിശീലിപ്പിക്കുകയും അതിനായി പണമൊഴുക്കുകയും ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. അവര്‍ ഭീകരവാദത്തിന്റെ ഇരകളാണ് എന്നാണ് കേട്ടുകൊണ്ടിരിക്കുന്നത്. തീ കെടുത്തുന്നവനെന്ന് വിശേഷിപ്പിച്ച് പുരയ്ക്ക് തീയിടുന്ന പോലെയാണിത്. അയല്‍രാജ്യങ്ങളെ മാത്രമേ നശിപ്പിക്കൂ എന്നു കരുതിയാണ് പാക്കിസ്ഥാന്‍ ഭീകരരെ വളര്‍ത്തുന്നത്. എന്നാല്‍ അവരുടെ നയങ്ങള്‍ കാരണം ലോകം ബുദ്ധിമുട്ടുകയാണെന്നും സ്‌നേഹ പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടനയില്‍ കശ്മീര്‍ വിഷയം ചര്‍ച്ചയാക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ വാക്കുകളില്‍ തിരിച്ചടിച്ചു. ഉസാമ ബിന്‍ ലാദന്‍ അടക്കം കൊടും ഭീകരര്‍ക്കു താവളമൊരുക്കിയ പാക്കിസ്ഥാന്‍, അഗ്‌നിശമന സേനാനിയുടെ വേഷംകെട്ടിയ കൊള്ളിവയ്പുകാരനാണെന്ന് സ്‌നേഹ ദുബെ കുറ്റപ്പെടുത്തി. പൊതുസഭയില്‍ നടത്തിയ വിഡിയോ പ്രസംഗത്തിലാണു പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയം കുത്തിപ്പൊക്കി ഇന്ത്യയെ കടന്നാക്രമിച്ചത്.

 



കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പൂര്‍ണമായും എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമാണ് കശ്മീര്‍. പാക്കിസ്ഥാന്‍ അധിനിവേശം നടത്തിയ പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകണം. അസത്യം പ്രചരിപ്പിച്ച് ഇന്ത്യയുടെ പ്രതിഛായ കളങ്കപ്പെടുത്താനുള്ള പാക്ക് ശ്രമം അപലപനീയമാണ് എന്നും സ്‌നേഹ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (9 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (9 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (9 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (9 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (10 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (14 hours ago)

Malayali Vartha Recommends