കേരളമുള്‍പ്പടെയുള്ള പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താനൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
കേരളമുള്‍പ്പടെയുള്ള പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താനൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നക്സല്‍ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചര്‍ച്ച നടത്തുക.
സായുധ സേനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ വെല്ലുവിളിയെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. യോഗത്തിന്റെ അജണ്ടയില്‍ നക്സല്‍ ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ട് തവണയാണ് ഒരു മാസത്തിനിടെ കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തില്‍ സായുധ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തിയത്. കഴിഞ്ഞ ആഴ്ച ആയുധധാരികളായ മാവോയിസ്റ്റ് സംഘം ചക്കിട്ടപ്പാറ പഞ്ചായത്ത് പ്ലാന്റേഷന് വാര്‍ഡിലെ പേരാമ്പ്ര എസ്റ്റേറ്റിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha