കോഴിക്കോട് പൊറ്റമ്മലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന സ്ലാബ് തകര്‍ന്ന് ഒരാള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് പൊറ്റമ്മലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന സ്ലാബ് തകര്‍ന്ന് ഒരാള്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശിയായ കാര്‍ത്തിക് (22) ആണ് മരിച്ചത്. അപകടത്തില്‍ പെട്ടത് അഞ്ച് പേരാണ് .
നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ സ്ഥാപിക്കാനായി കൊണ്ടുവന്ന സ്ലാബാണ് തകര്‍ന്നത്. ക്രെയിനില്‍ കൊണ്ടു വന്ന സ്ലാബ് സ്ഥലത്ത് സ്ഥാപിക്കുന്നതിനിടയിലായിരുന്നു അപകടം നടന്നത്.
പോലീസും ഫയര്‍ഫോഴ്‌സും ഉള്‍പ്പെടെയുള്ളവര്‍ എത്തി സ്ലാബ് മുറിച്ച് ആളെ പുറത്തെടുക്കുകയായിരുന്നു. ജീവാനന്ദ്, ഗണേഷ്, തങ്കരാജ്, സലീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഒരാള്‍ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവര്‍ മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
് കെട്ടിടനിര്‍മാണത്തിന്റെ ചുമതല തമിഴ്‌നാട് കമ്പനിക്കാണ്. തിരുപ്പൂരില്‍ നിന്ന് ഭീമും സ്ലാബും ഒക്കെ റെഡിമെയ്ഡ് ആയി ഉണ്ടാക്കി ലോറിയില്‍ കൊണ്ടുവന്ന് ക്രെയിന്‍ ഉപയോഗിച്ച് ഫിറ്റ് ചെയ്യും. ഇതിന് സഹായിക്കുന്ന ജോലിക്കാരാണ് അപകടത്തില്‍ പെട്ടത്.
"
https://www.facebook.com/Malayalivartha
























