കോട്ടയത്ത് കാഞ്ഞിരപ്പള്ളിയില്‍ നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയത്ത് കാഞ്ഞിരപ്പള്ളിയില്‍ നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ-സൂസന്‍ ദമ്പതികളുടെ മകന്‍ ഐഹാന്‍ ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിക്ക് അനക്കമില്ലെന്ന് ഓട്ടോ ഡ്രൈവറായ പിതാവിനെ ഭാര്യ വിളിച്ച് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയെ പരിസരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് ദീര്‍ഘകാലമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്നയാളാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha
























