കണ്ണൂര്‍ വള്ളിത്തോട് പെരിങ്കിരിയില്‍ ദമ്പതികള്‍ക്കുനേരെ കാട്ടാന ആക്രമണം.... പള്ളിയിലേക്ക് ബൈക്കില്‍ പുലര്‍ച്ചെ ദമ്പതികള്‍ യാത്ര ചെയ്യവേയാണ് കാട്ടാന ആക്രമിച്ചത്, യുവാവ് മരിച്ചു, ഭാര്യ ആശുപത്രിയില്‍ ചികിത്സയില്‍, നിരവധി വാഹനങ്ങള്‍ നശിപ്പിച്ചു, ആക്രമണത്തില്‍ കാട്ടാനയും കൊമ്പ് ഒടിഞ്ഞു

കണ്ണൂര്‍ വള്ളിത്തോട് പെരിങ്കിരിയില്‍ ദമ്പതികള്‍ക്കുനേരെ കാട്ടാന ആക്രമണം.... പള്ളിയിലേക്ക് ബൈക്കില്‍ പുലര്‍ച്ചെ ദമ്പതികള്‍ യാത്ര ചെയ്യവേയാണ് കാട്ടാന ആക്രമിച്ചത്, യുവാവ് മരിച്ചു, ഭാര്യ ആശുപത്രിയില്‍ ചികിത്സയില്‍.
പെരിങ്കിരി സ്വദേശി ചെങ്ങനശേരി ജസ്റ്റിനാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ പള്ളിയിലേക്ക് ബൈക്കില്‍ പോകവേയാണ് ജസ്റ്റിനെയും ഭാര്യ ജിനിയെയും കാട്ടാന ആക്രമിച്ചത്. ജിനിയെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാന നിരവധി വാഹനങ്ങളും നശിപ്പിച്ചു. ആക്രമണത്തില്‍ കാട്ടാനയുടെ കൊമ്പും ഒടിഞ്ഞു.
അതേസമയം രണ്ടുദിവസത്തിനു മുമ്പ് ഇടുക്കി ശങ്കരപാണ്ഡ്യമേട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. ചട്ടമൂന്നാര്‍ സ്വദേശി വിജിയാണ് (35) മരിച്ചത്. ഭര്‍ത്താവ് കുമാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആനയിറങ്കല്‍ ഡാമിനും പൂപ്പാറ ഡാമിനും ഇടയിലുള്ള സ്ഥലത്ത് വച്ച് രാവിലെ 5.50നാണ് ആനയുടെ ആക്രമണം ഉണ്ടായത്. തമിഴ്‌നാട്ടില്‍ പോയിട്ട് മടങ്ങുകയായിരുന്നു ഇരുവരും.
വഴിയില്‍ രണ്ട് ആനകളെ കണ്ടതിനെ തുടര്‍ന്ന് വണ്ടി വളയ്ക്കുന്നതിനിടെ ബൈക്ക് മറിയുകയായിരുന്നു. വിജി വാഹനത്തിനു മുകളിലും കുമാര്‍ അടിയിലുമായാണ് വീണത്. ഓടിയെത്തിയ ആനകള്‍ വിജിയെ ആക്രമിക്കുകയും ചവിട്ടി കൊല്ലുകയുമായിരുന്നു. വിജി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
"
https://www.facebook.com/Malayalivartha
























