കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പറന്നിറങ്ങിയ കാസര്‍കോട് സ്വദേശിനി ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 21 ലക്ഷം രൂപയുടെ സ്വര്‍ണം! ഒടുക്കം പിടിയിലായതോടെ പുറത്ത് വരുന്നത്...

സ്വര്‍ണക്കടത്തില്‍ കേരളം മുന്നിൽ തന്നെയാണ്. എത്രയൊക്കെ തന്നെ പിടിച്ചാലും സ്വർണക്കടത്ത് ഇരട്ടിയാകുന്നതല്ലാതെ കുറയാറില്ല.. നിലവിലെ കണക്ക് അനുസരിച്ച് ഏറ്റവുമധികം സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറെ മുന്നിലാണ് ഇപ്പോള്‍ കേരളം. ഇപ്പോഴിതാ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ 21 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമായി കാസര്‍കോട് സ്വദേശിനി പിടിയിലായ വാർത്തകളാണ് പുറത്ത് വരുന്നത്.
490ഗ്രാം സ്വര്‍ണാഭരണങ്ങൾ ബാഗില്‍ ഒളിപ്പിച്ചു കടത്തുന്നതിനിടയിലായിരുന്നു പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ആയിഷ ബഷീറില്‍ നിന്നാണ് കസ്റ്റംസ് ഇവ പിടികൂടിയത്.
കസ്റ്റംസ് അസി. കമീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, എന്‍.സി. പ്രശാന്ത്, സേതുമാധവന്, ജ്യോതി ലക്ഷ്മി, ഇന്‍സ്പെക്ടര്‍മാരായ പ്രകാശന് കൂവന്, അശോക് കുമാര്‍, ജൂബര്‍ ഖാന്, രാംലാല്‍, ദീപക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കർശനമായ പരിശോധന.
https://www.facebook.com/Malayalivartha
























