ഇരിട്ടി കീഴൂര്‍കുന്നില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
ഇരിട്ടി കീഴൂര്‍കുന്നില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ക്രഷറില്‍ ഡ്രൈവറായ വിനോദ് കുമാര്‍-സിന്ധു ദമ്പതികളുടെ മകനായ പട്ടാന്നൂര്‍ മുട്ടന്നൂര് സ്വദേശി ചാളക്കണ്ടി കെ കെ വിശാല്‍കുമാര്‍ (21) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ ഇരിട്ടി-മട്ടന്നൂര്‍ റോഡില്‍ കീഴൂര്‍കുന്ന് ഇറക്കത്തിലായിരുന്നു അപകടം നടന്നത്. ഇരിട്ടിയില്‍ നിന്നും മട്ടന്നൂരിലേക്ക് പോവുകയായിരുന്ന ബൈക്കില്‍ ഇരിട്ടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ബൈക്ക് യാത്രികനായ വിശാലിനെ നാട്ടുകാര്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭിച്ച വിശാല്‍കുമാര്‍ അടുത്തമാസം ജോലിയില്‍ പ്രവേശിക്കാനിരിക്കെയായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha