കെഎസ്ആര്‍ടിസി സാധാരണ നടത്തുന്ന ബസ് സര്‍വീസുകള്‍ നാളെ ഉണ്ടാവില്ല.... അവശ്യ സര്‍വിസുകള്‍ വേണ്ടിവന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരവും ആവശ്യം പരിഗണിച്ചും മാത്രം... ദീര്‍ഘദൂര സര്‍വ്വീസുകള്‍ തിങ്കളാഴ്ച വൈകിട്ട് ആറിനു ശേഷം ഉണ്ടായിരിക്കും

തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിന്റെ പശ്ചാത്തലത്തിലാണ് സര്‍വ്വീസുകള്‍ ഇല്ലാത്തത്. മാത്രവുമല്ല യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാന്‍ സാധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാലും സാധാരണ ഗതിയില്‍ നടത്തുന്ന സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വ്വിസുകള്‍ പോലീസ് അകമ്പടിയോടെയും മാത്രം അയയ്ക്കാന്‍ ശ്രമിക്കും. എന്നാല്‍, ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം എല്ലാ സ്റ്റേ സര്‍വീസുകളും തിങ്കളാഴ്ച വൈകീട്ട് ആറിനുശേഷം ഡിപ്പോകളില്‍ നിന്നും സര്‍വീസ് ആരംഭിക്കും.
" f
https://www.facebook.com/Malayalivartha