കനത്ത മഞ്ഞ്!! മോശം കാലാവസ്ഥയെ തുടർന്ന് കണ്ണൂരും മംഗലുരുവിലും ഇറങ്ങേണ്ട വിമാനങ്ങള്‍ നെടുമ്പാ ശേരിയില്‍ ഇറക്കി, പ്രതിഷേധത്തിൽ യാത്രക്കാർ
മോശം കാലാവസ്ഥ ആയതിനെ തുടർന്ന് കണ്ണൂരിലും മംഗളൂരുവിലും ഇറക്കാനാകാതെ രണ്ടു വിമാനങ്ങൾ നെടുമ്പാശ്ശേരിയിലിറക്കി. ഉടനെ തന്നെ തിരിച്ചുപോകാമെന്നാണ് യാത്രക്കാരോട് അധികൃതര്‍ പറയുന്നത്.
യാത്രക്കാര്‍ ഇപ്പോഴും വിമാനത്തിൽ തന്നെ തുടരുന്നുണ്ട്. ഇതിനെതിരെ യാത്രക്കാര്‍ വിമാനങ്ങളില്‍ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. ദുബൈയില്‍ നിന്നും കണ്ണൂരിലേക്ക് വന്ന എയര്‍ ഇന്ത്യയുടെ വിമാനവും മംഗലുരുവിലെ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്പ്രസ്സ് വിമാനവുമാണ് കൊച്ചിയില്‍ ഇറക്കിയിരിക്കുന്നത്.
എന്നാല്‍ യാത്രക്കാരെ വിമാനത്തില്‍ നിന്നും ഇറക്കിയിട്ടില്ല. കനത്ത മഞ്ഞു കാരണമാണ് വിമാനം തിരിച്ചുവിടേണ്ടി വന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇത് മാറിയാലേ വിമാനം പുറപ്പെടാന്‍ കഴിയൂവെന്നും അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha