ഭാരത് ബന്ദ്; സാങ്കേതിക സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന ബി എച് എം സി ടി നാലാം സെമസ്റ്റര്‍ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവച്ചു. സെപ്റ്റംബര്‍ 27 ന് നടക്കാനിരുന്ന തിയറി പരീക്ഷകള്‍ ഒക്ടോബര്‍ ആറിന് നടക്കും. ഒക്ടോബര്‍ ആറിന് നടത്താന്‍ തീരുമാനിച്ചിരുന്ന ലാബ് പരീക്ഷകള്‍ ഒക്ടോബര്‍ 21 ന് നടക്കും. പരീക്ഷ സമയത്തില്‍ മാറ്റമില്ല.
ദേശീയ തലത്തില്‍ ഈ മാസം 27 ന് പ്രഖ്യാപിച്ചിരുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചതോടെ കേരളത്തില്‍ ബന്ദ് ഹര്‍ത്താല്‍ പ്രതീതിയാകും. . കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മോട്ടോര്‍ വാഹന തൊഴിലാളികളും കര്‍ഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകള്‍ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇടത് പാര്‍ട്ടികള്‍ നേരത്തെ തന്നെ ബന്ദിനെ അനുകൂലിച്ചിരുന്നു. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
https://www.facebook.com/Malayalivartha























