Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

വെറുതേയല്ല ഈ യാത്ര... നരേന്ദ്ര മോദി എന്തിനാണ് രാത്രിയാത്ര നടത്തുന്നതെന്ന ചോദ്യം ശക്തമാകുന്നു; ജെറ്റ് ലാഗ് അകറ്റി നിര്‍ത്താന്‍ അദ്ദേഹം പിന്തുടരുന്നത് മൂന്ന് വഴികള്‍; 65 മണിക്കൂറോളം യു.എസിലും ബാക്കി സമയം യാത്രയ്ക്കായുമാണ് ചെലവഴിച്ചത്

27 SEPTEMBER 2021 08:27 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

പ്രധാനമന്ത്രി നരേന്ദ്ര മോദി പല കാര്യങ്ങളിലും പലര്‍ക്കും മാതൃകയാകാറുണ്ട്. അത് യു.എസ്. സന്ദര്‍ശനത്തിലും പ്രതിഫലിച്ചു കണ്ടു. കഴിഞ്ഞ ദിവസം അവസാനിച്ച മൂന്ന് ദിവസത്തെ യു.എസ് സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച ഉള്‍പ്പെടെ 20തോളം യോഗങ്ങളില്‍ നരേന്ദ്ര മോദി പങ്കെടുത്തിരുന്നു.

ഏകദേശം 65 മണിക്കൂറോളം യു.എസിലും ബാക്കി സമയം യാത്രയ്ക്കായുമാണ് അദ്ദേഹം ചെലവഴിച്ചത്. തിരക്കിട്ട ഷെഡ്യൂളുകളുമായി കളം നിറഞ്ഞ പ്രധാനമന്ത്രിക്ക് ദീര്‍ഘദൂര വിമാനയാത്രയുടെ ക്ഷീണത്തിനെതിരെ (ജെറ്റ് ലാഗ്) പോരാടാനും യോഗങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ചില രഹസ്യങ്ങള്‍ ഉളളതായി ദേശീയ മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 



വിദേശയാത്രയില്‍ ക്രമാനുഗതമായി കൂടിക്കാഴ്ചകള്‍ നടത്തേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ, ദീര്‍ഘദൂര യാത്രയ്ക്ക് ശേഷം സ്വാഭാവികമായുള്ള വിശ്രമത്തിന് സമയമില്ല. കഴിഞ്ഞ യാത്രയില്‍ പ്രധാനമന്ത്രി സി.ഇ.ഒമാരുമായി സെപ്തംബര്‍ 23 ന് അഞ്ച് കൂടിക്കാഴ്ചകളാണ് നടത്തിയത്. തുടര്‍ന്ന് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായുള്ള ചര്‍ച്ചകള്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹൈഡ് സുഗ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവരുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍, പിന്നെ ചില ആഭ്യന്തര യോഗങ്ങള്‍ എന്നിവ ഉണ്ടായിരുന്നു.

സെപ്തംബര്‍ 24ന് അദ്ദേഹം ബൈഡനുമായുള്ള ഉഭയകക്ഷി യോഗത്തിലും ക്വാഡ് മീറ്റില്‍ലും പങ്കെടുത്തു. സെപ്തംബര്‍ 25ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തു. കൂടാതെ എല്ലാ ദിവസവും അദ്ദേഹം മറ്റ് നിരവധി ആഭ്യന്തര യോഗങ്ങളും നടത്തി.

 



ഫ്‌ലൈറ്റില്‍ വച്ചു തന്നെ ചില മീറ്റിംഗുകളിലും അദ്ദേഹം പങ്കെടുത്തു. ഈ യാത്രയില്‍, യു.എസിലേക്കും തിരിച്ചും ഉളള യാത്രയില്‍ അദ്ദേഹം നാല് മീറ്റിംഗുകള്‍ നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. കൂടാതെ ശരീരവും ഉറക്കവും ലക്ഷ്യ സ്ഥാനത്തിന്റെ സമയ മേഖലയിലേക്ക് ക്രമപ്പെടുത്തുക എന്നതും സുപ്രധാനമാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ രാത്രിയായാലും അദ്ദേഹം വിമാനത്തില്‍ ഉറങ്ങാത്തത്. ഇന്ത്യയിലേക്ക് മടങ്ങുമ്പോഴും അദ്ദേഹം അതേ കാര്യം തന്നെ ചെയ്യുന്നു. കൂടാതെ ഇന്ത്യന്‍ സമയത്തിനനുസരിച്ച് ശരീരവും ഉറക്കവും ക്രമീകരിക്കുകയും, ആരോഗ്യവാനാണെന്നും യാത്രയ്ക്ക് തയ്യാറാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതായി ദേശീയ മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിമാനത്തിലെ വായു ശരീരത്തിലെ ഈര്‍പ്പം വലിച്ചെടുക്കുമെന്നതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മോദി ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാത്രി വിമാനങ്ങളാണ് പ്രധാനമന്ത്രി എപ്പോഴും ഇഷ്ടപ്പെടുന്നത്. 1990 കളില്‍ അദ്ദേഹം യു.എസ് സന്ദര്‍ശിക്കുമ്പോള്‍, ഒരു എയര്‍ലൈന്‍ പ്രതിമാസ ഡിസ്‌കൗണ്ട് പാസ് നല്‍കാറുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് പരമാവധി പ്രയോജനപ്പെടുത്താന്‍, മോദി എപ്പോഴും രാത്രിയില്‍ യാത്ര ചെയ്യുമായിരുന്നു. ഹോട്ടലുകളില്‍ പണം ചെലവഴിക്കാതെ മിക്ക സ്ഥലങ്ങളും സന്ദര്‍ശിക്കാമെന്ന് ഇത് ഉറപ്പുവരുത്തുന്നു. അദ്ദേഹം രാത്രി എയര്‍പോര്‍ട്ടിലും വിമാനത്തിലും ചെലവഴിക്കുമെന്നും പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 



അതേസമയം നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് മുടക്കമില്ലാതെ നടന്നു. ഉത്സവകാലങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്‍ കി ബാത്തില്‍ മോദി പറഞ്ഞു.

വാക്‌സിനേഷനില്‍ ഇന്ത്യ അന്താരാഷ്ട്ര റെക്കാഡ് കരസ്ഥമാക്കിയിരിക്കുകയാണ്. ടീം ഇന്ത്യ ഓരോ ദിവസവും പുതിയ റെക്കാഡുകള്‍ സൃഷ്ടിക്കുകയാണ്. ഒരാള്‍ക്കും ഈ സുരക്ഷ ചക്രത്തെ മറികടക്കാന്‍ കഴിയില്ല. എല്ലാവരും വാക്‌സിന്‍ എടുക്കുകയും മറ്റുള്ളവരെ വാക്‌സിന്‍ എടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യണമെന്നും മോദി പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 minutes ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (28 minutes ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (39 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (53 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (11 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (11 hours ago)

Malayali Vartha Recommends