ഗജഫ്രോഡ് എന്ന് കേരള പോലീസ് വിശേഷിപ്പിക്കുന്ന മോൻസൻ മാവുങ്കൽ എന്നയാളിൽ നിന്നും 25 ലക്ഷം രുപ വാങ്ങിയ കോൺഗ്രസ് എം .പി ആര്?

ഇലനക്കി പട്ടിയുടെ ചിറി നക്കി പട്ടി എന്ന് കേട്ടിട്ടുണ്ടോ? ആദര്‍ശ ധീരനായ വി.എം.സുധീരന് വരെ പുറത്തേക്കുള്ള വാതില്‍ തുറന്നു കൊടുത്ത പാര്‍ട്ടിയില്‍ നേരത്തെ പറഞ്ഞ ഇനത്തിലുള്ള ചില മുന്തിയ ഐറ്റങ്ങള്‍ നിരവധിയുണ്ട്. ഇതില്‍ ഒരു എം.പിയുടെ കഥ കേട്ടാല്‍ കേള്‍ക്കുന്നവര്‍ തലതല്ലി ചാകും.
എം.പിക്ക് ഭയങ്കര പേരാണ്. വികസന നായകന്‍ എന്നൊക്കെയാണ് വയ്പ്. ഹൈക്കമാന്റിലും ലോകമാന്റിലുമൊക്കെ ഭയങ്കര പിടുത്തമാണെന്നാണ് വയ്പ്പ്. അദ്ദേഹമാണ് ഗജഫ്രോഡ് എന്ന് കേരള പോലീസ് വിശേഷിപ്പിക്കുന്ന മോന്‍സന്‍ മാവുങ്കല്‍ എന്നയാളില്‍ നിന്നും 25 ലക്ഷം രുപ കൈക്കൂലി വാങ്ങിയത്. മാവുങ്കലിന്റെ ബ്ലോക്കായ പണത്തിന്റെ ബ്ലോക്ക് മാറ്റി കൊടുക്കാനാണ് കൈക്കൂലി വാങ്ങിയത്.
രാഷ്ട്രീയ നേതാക്കളുമായി അടുത്ത സൗഹൃദമുള്ള ഇയാളുടെ വലയത്തില്‍ ചില എംപിമാരുണ്ട്. ഇതില്‍ ഒരാള്‍ ഇയാളില്‍നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയതിനു തങ്ങള്‍ സാക്ഷികളാണെന്നു പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനു കൊടുത്ത മൊഴിയില്‍ പറയുന്നു. പരാതിക്കാരില്‍ ഏറ്റവുമധികം പണം നഷ്ടപ്പെട്ട അനൂപിന്റെ കയ്യില്‍നിന്നാണ് ഈ പണം വാങ്ങി എംപിക്കു നല്‍കിയത്.
ഗജഫ്രോഡിന്റെ വീടിന് സുരക്ഷ നല്‍കാനൊന്നും കേരള പോലീസിന് മടിയുണ്ടായിരുന്നില്ല. ബഹ്‌റയും മനോജ് എബ്രഹാമും ഒക്കെയുള്ള പടം ഇതിയാന്‍ തന്റെ എഫ്.ബി യില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതെല്ലാം കണ്ടാല്‍ എങ്ങനെയാണ് പാവം കൊച്ചി പോലീസ് ഇദ്ദേഹത്തിന് പോലീസ് സംരക്ഷണം നല്‍കാതിരിക്കും? ചില താര വിവാഹങ്ങള്‍ക്ക് പോയപ്പോള്‍ ഉയാള്‍ക്ക് പോലീസ് എസ്‌കോര്‍ട്ട് നല്‍കിയെന്നും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് ഇയാളുടെ വിരല്‍ത്തുമ്പിലാണെന്നാണ് ഇയാള്‍ പറഞ്ഞു നടക്കുന്നത്.
10 കോടിയുടെ പുരാവസ്തു തട്ടിപ്പുകേസില്‍ കൊച്ചിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സന്‍ മാവുങ്കല്‍ പറ്റിച്ചവരില്‍ പ്രമുഖ പ്രവാസി വ്യവസായിയും ഉള്‍പ്പെടുന്നു. കലൂരിലെയും ചേര്‍ത്തലയിലെയും വീടുകളിലെ പുരാവസ്തു ശേഖരത്തില്‍ നല്ലൊരു പങ്കും വ്യാജനായിരുന്നുവെന്നാണു ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍.
വിദേശത്തേക്കു പുരാവസ്തുക്കള്‍ കയറ്റുമതി ചെയ്ത വകയില്‍ കിട്ടാനുള്ള പണം കേന്ദ്രസര്‍ക്കാര്‍ ഫെമ നിയമപ്രകാരം തടഞ്ഞുവച്ചതായി തെറ്റിദ്ധരിപ്പിച്ചാണു പലരെയും തന്റെ ഇടപാടില്‍ ഇയാള്‍ പങ്കാളികളാക്കിയിരുന്നത്. കേന്ദ്രം പണം പിടിച്ചുവച്ചതിനാല്‍ താല്‍കാലിക സാമ്പത്തിക ഞെരുക്കമുണ്ട്. ഈ തുക വിട്ടു കിട്ടാന്‍ ഡല്‍ഹിയില്‍ പണം മുടക്കേണ്ടിവരും.
അതിനു ചെറിയ സാമ്പത്തിക സഹായം ഇപ്പോള്‍ നല്‍കിയാല്‍ പ്രത്യുപകാരമായി തന്റെ ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിക്കും. കോഴിക്കോട്, മലപ്പുറം ജില്ലക്കാരായ അഞ്ചു വ്യവസായികളില്‍നിന്നു 10 കോടി രൂപ തട്ടിയെടുത്തത് ഇങ്ങനെയായിരുന്നു.
സംസ്ഥാന പൊലീസിലെ ഉന്നതരുടെ പേരെടുത്തു പറഞ്ഞു തന്റെ സൗഹൃദവലയം ഇടപാടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.. വിശ്വസിപ്പിക്കാന്‍ ചിത്രങ്ങളും കാണിക്കും. കുറേ മാസങ്ങള്‍ ഈ ബന്ധമുപയോഗിച്ചാണ് കേസിലെ പരാതിക്കാരെയും പറ്റിച്ചത്. ഇതിനിടെയാണു പന്തളം ആസ്ഥാനമായ വലിയ ബിസിനസ് ഗ്രൂപ്പ് ഇയാള്‍ക്കെതിരെ പരാതി നല്‍കുന്നത്. ഈ പരാതിയെക്കുറിച്ച് അറിഞ്ഞപ്പോഴാണ്, 10 കോടി കൊടുത്തവര്‍ അബദ്ധം തിരിച്ചറിഞ്ഞത്.
തന്റെ ശേഖരത്തിലുള്ള കുറേ പുരാവസ്തുക്കള്‍ വില്‍പന നടത്തി പണം തിരികെ തരാമെന്നായിരുന്നു അപ്പോള്‍ വാഗ്ദാനം. കൊച്ചി ഇന്റര്‍നാഷനല്‍ വിമാനത്താവളത്തിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രദര്‍ശനവും വില്‍പനയും നടത്താന്‍ പ്രമുഖ പ്രവാസി വ്യവസായി സഹായം ചെയ്തു തരുമെന്നാണു വിശ്വസിപ്പിച്ചത്. ബ്രൂണോ രാജാവ് ഉള്‍പ്പെടെ പല വിദേശരാജ്യങ്ങളുടെയും ഭരണത്തലവന്‍മാരെ ഈ വ്യവസായി എത്തിച്ചുതരും. സിയാലിന് ലാഭത്തിന്റെ 20 ശതമാനം നല്‍കണം. 90 കിലോഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത യേശുക്രിസ്തുവിന്റെ പിക്കാസോ ചിത്രം തന്റെ ശേഖരത്തിലുണ്ടെന്നും ഇതു വിറ്റാല്‍തന്നെ കോടികള്‍ കയ്യിലെത്തുമെന്നും വിശ്വസിപ്പിച്ചു.
മലയാള സിനിമയിലെ യുവ നടീ, നടന്‍മാരുള്‍പ്പെടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു. പാര്‍ട്ടികള്‍ക്കു നൃത്തം ചെയ്യാന്‍ എത്തിയിരുന്നതും സിനിമാ നടിമാര്‍. ഇവര്‍ക്കൊപ്പംനിന്നു ചിത്രങ്ങളും വിഡിയോയും പകര്‍ത്തുന്നതും ഇയാള്‍ക്കു ഹരമായിരുന്നു.
ഇയാള്‍ക്കെതിരെ ഉയരുന്ന പരാതികള്‍ ഒതുക്കാന്‍ സഹായം നല്‍കിയത്പോലീസ് ഉന്നതരാണെന്ന വ്യക്തമായ തെളിവുകള്‍ പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. ചിത്രങ്ങള്‍, ശബ്ദരേഖ, ഫോണ്‍ സംഭാഷണം, വിഡിയോ ദൃശ്യങ്ങള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്.
4 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരിയും യുട്യൂബറുമായ ചേര്‍ത്തല സ്വദേശി മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെടെ നാലു പേരാണ് പിടിയിലായത്. എറണാകുളം ക്രൈംബ്രാഞ്ച് സംഘം വൈലോപ്പിള്ളി റോഡിലുള്ള മോന്‍സന്റെ വീട്ടില്‍ റെയ്ഡ് നടത്തിയാണു പിടികൂടിയത്. ടിപ്പു സുല്‍ത്താന്റെ സിംഹാസനവും മോശയുടെ അംശവടിയുമെല്ലാം കൈവശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കോടികള്‍ തട്ടിയെടുത്തെന്ന പരാതികളിലായിരുന്നു റെയ്ഡ്.
സ്വകാര്യബാങ്കിന്റെ പേരില്‍ വ്യാജരേഖകള്‍ നിര്‍മിച്ചായിരുന്നു തട്ടിപ്പുകള്‍. പണം നഷ്ടപ്പെട്ടവരില്‍ ചിലരുടെ പരാതിയെ തുടര്‍ന്നുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍, ഇയാള്‍ വില്‍പനയ്ക്കു വച്ച പുരാവസ്തുക്കള്‍ പലതും ചേര്‍ത്തലയിലെ ആശാരി നിര്‍മിച്ചതാണെന്ന് കണ്ടെത്തി.
"
https://www.facebook.com/Malayalivartha























