നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് കോട്ടയത്ത് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് കോട്ടയത്ത് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കോട്ടയം മണിമല ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ രാവിലെ ആറ് മണിക്കാണ് അപകടമുണ്ടായത്.
കാറിലുണ്ടായിരുന്ന വാഴൂര്‍ സ്വദേശികളായ രേഷ്മ (30) ഷാരോണ്‍ (18) എന്നിവരാണ് മരിച്ചത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഒരാളുടെ നില ഗുരുതരമാണ്.
ചാരുവേലില്‍ ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങി വരുന്ന വഴിയാണ് അപകടം. റോഡിന്റെ എതിര്‍ ദിശയില്‍ പാര്‍ക്ക് ചെയ്ത ടിപ്പറിലാണ് കാര്‍ ഇടിച്ചത്. ഉറങ്ങിപോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
" f
https://www.facebook.com/Malayalivartha























