കാസര്‍കോട് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി . കണ്ണൂര്‍ പോട്ടോരി അഭിലാഷ് എ.ന്ന ഹബീബിനെ (26)യെയാണ് മഞ്ചേശ്വരം അട്ടഗോളിയില്‍ വെച്ച് കാസര്‍കോട് വനിത പൊലീസ് അറസ്റ്റ് ചെയ്തത്.കുമ്പള കൊട്ടേരിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന റുക്‌സാന(26)യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുകയായിരുന്നു. ഉമ്മക്ക് അസുഖമായതിനാല്‍ യുവതി മൊഗ്രാല്‍പുത്തൂരിലെ വീട്ടിലെത്തിയിരുന്നു.
ഇവിടെയെത്തിയ യുവാവ് ദേഹോപദ്രവം ഏല്‍പിച്ചതോടെ റുക്‌സാന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എ.എസ്.ഐ. ജോസഫ്, പൊലീസുകാരായ ജെയിംസ്, രാജേഷ് എന്നിവര്‍ ഇവിടെയെത്തി.
മൊഴിയെടുക്കുന്നതിന് യുവതിയെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ മതിലിനോടു ചേര്‍ന്ന് പതുങ്ങിയിരുന്ന ഹബീബ് പെട്രോള്‍ ഒഴിക്കുകയും ലൈറ്റര്‍ കത്തിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയുമായിരുന്നു. പൊലീസ് യുവാവിനെ തള്ളിമാറ്റിയതിനാല്‍ കൊലപാതകശ്രമം പരാജയപ്പെട്ടു.
"
https://www.facebook.com/Malayalivartha























