നേവിസിന്റെ ഹൃദയം വീണ്ടും സ്പന്ദിക്കുന്നു... കണ്ണൂര്‍ സ്വദേശിക്ക് നടത്തിയ എട്ടു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതര്‍

നേവിസിന്റെ ഹൃദയം വീണ്ടും സ്പന്ദിക്കുന്നു... കണ്ണൂര്‍ സ്വദേശിക്ക് നടത്തിയ എട്ടു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതര്‍.
മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ ഹൃദയം ശസ്ത്രക്രിയയിലൂടെ കണ്ണൂര്‍ സ്വദേശിക്ക് വച്ചുപിടിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്കൂര്‍ അഞ്ചു മിനിറ്റ് കൊണ്ടാണ് നേവിസിന്റെ ഹൃദയം ആംബുലന്‍സില്‍ എറണാകുളത്തുനിന്നു കോഴിക്കോട്ടെത്തിച്ചത്.
എറണാകുളം രാജഗിരി ആശുപത്രിയില്‍നിന്നു 4.10-നു പുറപ്പെട്ട ആംബുലന്‍സ് 172 കി.മീ പിന്നിട്ട് രാത്രി ഏഴേകാലിനു മെട്രോ ആശുപത്രിയിലെത്തി. എറണാകുളം മുതല്‍ കോഴിക്കോട് വരെ റോഡില്‍ ഗ്രീന്‍ ചാനല്‍ ക്രമീകരണമൊരുക്കിയിരുന്നു.
ഹൃദയം എത്തിച്ചതോടെ കണ്ണൂര്‍ സ്വദേശിയായ 59 വയസുകാരനു ഹൃദയം വച്ചുപിടിപ്പിക്കാനുള്ള ശസ്ത്രക്രിയ തുടങ്ങി.നേവിസിന്റെ കരളും വൃക്കകളും കൈകളും കണ്ണുകളും എറണാകുളത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്കായി നല്‍കി.
ഫ്രാന്‍സില്‍ വിദ്യാര്‍ഥയായിരുന്ന നേവിസ് കോവിഡ് കാലമായതിനാല്‍ കോട്ടയം വടവാതൂരിലെ വീട്ടിലായിരുന്നു. കഴിഞ്ഞ 16-നു രാവിലെ സഹോദരി വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ നേവിസ് അബോധാവസ്ഥയിലായിരുന്നു. ആദ്യം കോട്ടയം കാരിത്താസ് ആശുപത്രിയിലും തുടര്‍ന്ന് രാജഗിരിയിലുമെത്തിച്ചു. രാജഗിരി ആശുപത്രിയില്‍വച്ചാണു മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.
"
https://www.facebook.com/Malayalivartha























