Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ആന്ധ്ര തീരത്ത് നിന്നും ആഞ്ഞടിച്ച ഗുലാബ് ചുഴലിക്കാറ്റിനോട് കടപ്പെട്ട് കേരളം; ഈ ചുഴലിക്കാറ്റ് വീശിയില്ലായിരുന്നുവെങ്കിൽ സംഭവിക്കുമായിരുന്നത് മറ്റൊന്ന്

27 SEPTEMBER 2021 12:50 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

കഴിഞ്ഞദിവസം കേരളത്തിൽ മഴയായിരുന്നു ചിലയിടങ്ങളിൽ കാറ്റ് ആഞ്ഞടിച്ചു.... കാലാവസ്ഥാ വകുപ്പ് അറിയിച്ചതുപോലെ ആന്ധ്ര തീരത്തുനിന്നും ഗുലാബ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചിരുന്നു.

പക്ഷേ ഈ ചുഴലികാറ്റ് നോട്. കേരളം കടപ്പെട്ടിരിക്കുന്നു. കാരണം എന്തെന്ന് നെറ്റി ചുളിക്കുകയായിരിക്കും പലരും. ഈ ചുഴലിക്കാറ്റ് വീശിയില്ലായിരുന്നുവെങ്കിൽ പതിവിലും കുറവു മഴ കിട്ടിയ വർഷമായി 2021 മാറുമായിരുന്നു.

സംസ്ഥാനത്ത് ജൂൺ 1 മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ കേരളത്തിന് കിട്ടേണ്ടതിലും 20 ശതമാനത്തോളം മഴ കുറവായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

അങ്ങനെയൊരു സാഹചര്യത്തിൽ ഇരിക്കുമ്പോഴാണ് ഗുലാബ് ചുഴലി എത്തിയത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് കലിംഗപ്പട്ടണത്തേക്ക് കയറുകയായിരുന്നു ഈ കാറ്റ് . ഈ കാരണത്താൽ ഞായറാഴ്ച കേരളത്തിൽ പലയിടത്തും മഴ ലഭിച്ചിരിക്കുകയാണ് .

ഇതോടെ മഴക്കുറവിന്റെ തോത് 19 ശതമാനത്തിലേക്കു താഴുകയും ചെയ്തു. ഒക്ടോബർ അവസാനത്തോടെ തുലാമഴയെത്തുമ്പോൾ ഈ കുറവ് പരിഹരിക്കപ്പെടും. 19 ശതമാനത്തിലേക്ക് എത്തുമ്പോൾ സാധാരണ മഴ എന്നാണു ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തുന്നത്.

ശരാശരിയിലും 19 ശതമാനം വരെ കുറഞ്ഞാലും 19 ശതമാനം വരെ കൂടിയാലും ഒരേ അവസ്ഥ തന്നെയാണ്. ആ വർഷം മൺസൂൺ പതിവുപോലെ കിട്ടി എന്ന് മനസ്സിലാക്കാൻ സാധിക്കും.

ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയാണ് മൺസൂൺ കാലം. സംസ്ഥാനത്ത് ഈ നാല് മാസം ലഭിക്കേണ്ട ദീർഘകാല ശരാശരി മഴ 201 സെന്റീമീറ്ററാണ്. എന്നാൽ നമുക്ക് 163 സെന്റീമീറ്റർ മാത്രമേ കിട്ടിയിട്ടുള്ളൂ.

60 ശതമാനത്തിൽ കൂടിയാൽ വളരെ അധികം, 20 മുതൽ 59 ശതമാനം വരെ കൂടിയാൽ അധികം, 19 ശതമാനം കൂടുതൽ മുതൽ 19 ശതമാനം കുറവുവരെയാണെങ്കിൽ സാധാരണം, 20 മുതൽ 50 വരെ ശതമാനം കുറഞ്ഞാൽ അപര്യാപ്തം, 60 ശതമാനത്തിൽ കുറഞ്ഞാൽ ഏറെ അപര്യാപ്തം, 100 ശതമാനം കുറഞ്ഞാൽ മഴയില്ലാത്ത സ്ഥിതി എന്നിങ്ങനെയുള്ള തരംതിരിക്കൽ ഇൽ ആണ് മൺസൂൺ മഴയെ അളക്കുന്നത്.

ബുധനാഴ്ച വരെ സംസ്ഥാനത്ത് ചിലയിടങ്ങളിലായി മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇടുക്കി മുതൽ വടക്കോട്ട് 6 ജില്ലകളിൽ തിങ്കളാഴ്ച മുതൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ത്യൻ മഹാസമുദ്രത്തിൽ ഉടലെടുക്കുന്ന ചുഴലികൾക്കു നൽകാൻ ഇന്ത്യയുൾപ്പെടെ 13 ഇന്ത്യൻ സമുദ്രമേഖലാ രാജ്യങ്ങൾ ചേർന്നു നിർദേശിച്ച 169 കാറ്റുകളുടെ പട്ടികയിൽനിന്നു പാക്കിസ്ഥാൻ നിർദേശിച്ച പേരാണ് ചുഴലിക്ക് നൽകിയത്. ഗുലാബ് എന്ന ഉറുദു വാക്കിന് റോസ് എന്നാണ് അർഥം. നിസർഗ, ഗതി, നിവാർ, ബുറേവി, ടൗട്ടെ, യാസ് എന്നിവയായിരുന്നു ഇതിനു മുൻപ് പട്ടികയിൽ നിന്നു വീശിയടിച്ച കാറ്റുകൾ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (7 minutes ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (31 minutes ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (42 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (56 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (11 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (11 hours ago)

Malayali Vartha Recommends