Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ഡൽഹിയിലെ കർഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്നു ദേശവ്യാപകമായി സമരമാണ്;രാജ്യം ഒട്ടേറെ കർഷകസമരങ്ങൾ കണ്ടിട്ടുണ്ട്;എന്നാൽ ഇതുപോലെ പങ്കാളിത്തത്തിൽ വിപുലവും നീണ്ടുനിൽക്കുന്നതുമായ മറ്റൊരു സമരം ഉണ്ടായിട്ടില്ലെന്ന് ഡോ .തോമസ് ഐസക്ക്

27 SEPTEMBER 2021 01:27 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

ഡൽഹിയിലെ കർഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്നു ദേശവ്യാപകമായി സമരമാണ്. രാജ്യം ഒട്ടേറെ കർഷകസമരങ്ങൾ കണ്ടിട്ടുണ്ട്.

എന്നാൽ ഇതുപോലെ പങ്കാളിത്തത്തിൽ വിപുലവും നീണ്ടുനിൽക്കുന്നതുമായ മറ്റൊരു സമരം ഉണ്ടായിട്ടില്ലെന്ന് ഡോ .തോമസ് ഐസക്ക്.ഫൈസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചിരിക്കുന്നത്.കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;

ഡൽഹിയിലെ കർഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്നു ദേശവ്യാപകമായി സമരമാണ്. രാജ്യം ഒട്ടേറെ കർഷകസമരങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതുപോലെ പങ്കാളിത്തത്തിൽ വിപുലവും നീണ്ടുനിൽക്കുന്നതുമായ മറ്റൊരു സമരം ഉണ്ടായിട്ടില്ല. 1991-ൽ നിയോലിബറൽ യുഗം രൂക്ഷമായ കാർഷിക പ്രതിസന്ധിയുടെയും കർഷക ആത്മഹത്യകളുടെയും ഒരു കാലത്തിനുകൂടി തുടക്കം കുറിച്ചു.

1991-95 കാലത്ത് പ്രതിവർഷം ഏതാണ്ട് 10000 കർഷക ആത്മഹത്യകളാണുണ്ടായത്. 1996-2001 കാലത്ത് ഇതു പ്രതിവർഷം 15700 ആയി വർദ്ധിച്ചു. 2002-2007 കാലത്ത് ഇത് 17500 ആയി ഉയർന്നു. 2004-ലായിരുന്നു കർഷക ആത്മഹത്യകൾ ഉച്ചസ്ഥായിയിലെത്തിയത്- 18241. ഓരോ അരമണിക്കൂറിലും ഒരു കർഷക ആത്മഹത്യ.

1991-നുശേഷം 3.5 ലക്ഷത്തിലേറെ കർഷകർ ആത്മഹത്യ ചെയ്തു. ഇതു മിതമായ കണക്കാണ്. കർഷക കുടുംബങ്ങളിലെ സ്ത്രീകളുടെ ആത്മഹത്യകളെ കർഷക ആത്മഹത്യകളായി പലപ്പോഴും പരിഗണിക്കാറില്ല. 2004-നുശേഷം കർഷക ആത്മഹത്യകളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. അതിനർത്ഥം കാർഷികപ്രതിസന്ധി അയഞ്ഞൂവെന്നല്ല.

നിസ്സഹായത മുനമ്പിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നതിനുപകരം തെരുവിലിറങ്ങി സമരം ചെയ്യുന്നതിലേയ്ക്കു കർഷകരോഷം ഉയർന്നിരിക്കുകയാണ്. കാർഷിക മേഖലയുടെ പ്രതിസന്ധി അടിവരയിടുന്ന ചില കണക്കുകൾ പുറത്തുവന്നിട്ടുണ്ട്.

2012-നും 2018-നും ഇടയ്ക്ക് ഗ്രാമീണ മേഖലയിലെ ഉപഭോഗത്തിൽ 8 ശതമാനം കേവലമായി കുറവുവന്നിരിക്കുകയാണ്. ഉപഭോക്തൃ സർവ്വേകൾ തുടങ്ങിയതിനുശേഷം ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഉപഭോഗത്തിൽ കേവലമായിട്ട് ഇടിവുണ്ടായിട്ടുള്ളത്. അതുകൊണ്ടാണ് 2018-19-ലെ ഉപഭോക്തൃ സർവ്വേ ഫലങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിടാതിരിക്കുന്നത്.

പക്ഷെ, അവർ കണക്ക് പുറത്തുവിട്ടില്ലെങ്കിലും സർവ്വേയുടെ ഉള്ളടക്കം ഇന്നു പരസ്യമായ രഹസ്യമാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഉപഭോഗ തകർച്ചയുണ്ടായിട്ടുള്ളതു ഗ്രാമീണ മേഖലയിലാണ്. നഗരമേഖലയിൽ 3 ശതമാനം ഉപഭോഗ വർദ്ധന ഉണ്ടായിട്ടുണ്ട്.

രണ്ടാമത്തെ കണക്കുകൾ ഗ്രാമീണ കുടുംബങ്ങളുടെ ആസ്തിബാധ്യതകൾ സംബന്ധിച്ചുള്ളതാണ്. 2012-ൽ ഒരു ഗ്രാമീണ കുടുംബത്തിന്റെ കടബാധ്യത 35522 രൂപയായിരുന്നു. 2018-ൽ ഇത് 59758 രൂപയായി ഉയർന്നു. 84 ശതമാനം വർദ്ധന. നഗരമേഖലയിൽ കടബാധ്യതയുടെ 42 ശതമാനമേ ഈ കാലയളവിൽ ഉയർന്നുള്ളൂവെന്ന് ഓർക്കണം.

കടബാധ്യത ഉയരുന്നതിനോടൊപ്പം ആസ്തികൾകൂടി വർദ്ധിക്കുകയാണെങ്കിൽ ബാധ്യതകൾ ഏറ്റെടുത്തത് നിക്ഷേപത്തിനായിരുന്നുവെന്നു വാദിക്കാം. എന്നാൽ ഈ കാലയളവിൽ ബാധ്യതകൾ 84 ശതമാനം ഉയർന്നപ്പോൾ ആസ്തികൾ 58 ശതമാനമേ ഉയർന്നുള്ളൂ. കടം വാങ്ങിയത് ഉപഭോഗത്തിനാണ്. എന്നിട്ടും ഉപഭോഗം ഇടിഞ്ഞു.

മൂന്നാമത്തേത്, തൊഴിൽ സംബന്ധിച്ചുള്ള കണക്കാണ്. തൊഴിലവസര വർദ്ധന 1990-നുശേഷം കുറഞ്ഞുവരികയായിരുന്നു. 2009-10 മുതൽ 2017-18 വരെയുള്ള കാലമെടുത്താൽ ദേശീയ തൊഴിലവസര വർധനവ് നാമമാത്രമായിരുന്നു - പ്രതിവർഷം 0.03 ശതമാനം വീതം. അങ്ങനെ നിയോലിബറൽ നയങ്ങൾ എത്തിച്ചേർന്നിരിക്കുന്നതു തൊഴിൽരഹിത വളർച്ചയുടെ ഘട്ടത്തിലാണ്. ഉള്ള തൊഴിലവസര വർദ്ധന കാർഷികേതര മേഖലയിലാണ്.

2009-10/ 2017-18 കാലയളവിൽ പ്രതിവർഷം 2 ശതമാനം വീതമേ കാർഷികേതര തൊഴിലവസരങ്ങൾ ഉയർന്നുള്ളൂ. 2004-05-നു ശേഷം കാർഷികമേഖലയിലെ തൊഴിലവസരങ്ങൾ കേവലമായി തന്നെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2011-ലെ കാനേഷുമാരി കണക്കുപ്രകാരം 10 വർഷംകൊണ്ട് 1.5 കോടി കർഷകരാണു കാർഷികവൃത്തി അവസാനിപ്പിച്ചത്.

നാലാമതൊരു കണക്കുകൂടി പറയാം. കൃഷിയും അനുബന്ധ മേഖലകളിലെയും മൂലധന സ്വരൂപണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2011-12-ൽ കാർഷികമേഖലയിലെ മൂലധന സ്വരൂപണം 18.2 ശതമാനമായിരുന്നു. 2019-20-ൽ ഇത് 13.1 ശതമാനമായി താഴ്ന്നു. വിളകൃഷിമേഖല മാത്രം എടുത്താൽ മൂലധന സ്വരൂപണം 21.9 ശതമാനമായിരുന്നു.

അത് 2019-20-ൽ 18.9 ശതമാനമായി താഴ്ന്നു (Gross Rate of Capital Formation in Current Prices). കാർഷികമേഖലയിലെ പൊതുനിക്ഷേപം അടക്കം ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പിന്നെ എങ്ങനെ വളർച്ചയുണ്ടാകും? ഇന്നും 60 ശതമാനത്തോളം ജനങ്ങൾ കൃഷിയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്.

എന്നാൽ ദേശീയവരുമാനത്തിൽ കൃഷിയുടെ വിഹിതം 20 ശതമാനത്തിൽ താഴെ എത്തിയിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ നടപ്പിലായാൽ തറവില സമ്പ്രദായം ഫലത്തിൽ ഇല്ലാതാകും. കൃഷിക്കാർ ആഗ്രോ ബിസിനസ് കോർപ്പറേറ്റുകൾക്ക് അടിമകളാകും. അതുകൊണ്ടാണ് കാർഷിക മേഖല ഒത്തൊരുമിച്ചു പ്രതിഷേധിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 minutes ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (28 minutes ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (39 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (53 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (11 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (11 hours ago)

Malayali Vartha Recommends