സരിതയെക്കുറിച്ചോര്‍ത്ത് ഉറക്കം പോയ ഉന്നതര്‍: സരിതയുടെ മൊഴി ഉടന്‍ പുറത്തു വിടുമെന്ന് അഭിഭാഷകന്‍

സരിതയെക്കുറിച്ചോര്‍ത്ത് പല ഉന്നതരും പരിഭ്രാന്തിയിലാണ്. സരിതയുടെ മൊഴി പുറത്തുവരുമ്പോള്‍ പലരുടേയും പൊയ്‌മുഖങ്ങള്‍ തകര്‍ന്നു വീഴും. മൊഴി വൈകാതെ തന്നെ പുറത്തുവിടുമെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി. കോടതിയോട് പറഞ്ഞ കാര്യങ്ങളാണ് സരിത എഴുതി നല്‍കിയിരിക്കുന്നതെന്നും പല ഉന്നതരുടെ പേരുകളും അതിലുണ്ടെന്നും ഫെന്നി അറിയിച്ചു.
സരിത കോടതി മുന്‍പാകെ രഹസ്യമായി നല്‍കിയ മൊഴി ഇന്നാണ് എഴുതി നല്‍കിയത്. സ്വന്തം കൈപ്പടയിലാണ് സരിത പരാതി എഴുതി നല്‍കിയത്. ഇന്നലെ സരിതയുടെ മൊഴി എഴുതി രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ വെച്ചാണ് സരിത രഹസ്യമൊഴി നല്‍കിയത്.
https://www.facebook.com/Malayalivartha