Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിതാവ് അമ്മയെയും ബന്ധുക്കളെയും വെടിവച്ചതായി 12 വയസ്സുള്ള കുട്ടിയുടെ ഫോൺ കോൾ: വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങൾ; ജോർജിയയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൊലപാതകങ്ങളിൽ ഇന്ത്യക്കാരനെ പോലീസ് പിടികൂടി: മൂന്ന് മക്കളും രക്ഷപെട്ടത് അലമാരയിൽ ഒളിച്ചിരുന്നതിനാൽ


ഗര്‍ഭിണിയായപ്പോള്‍ തന്നെ കുഞ്ഞിനെ ചൊല്ലി ഷിജില്‍ സംശയം ഉന്നയിച്ചു; രണ്ടു മാസം മുമ്പ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത് തന്നെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെ: മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ശക്തമായ് ഇടിച്ചതോടെ, ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റ് കുഞ്ഞ് കുഴഞ്ഞുവീണു: മരണം ഉറപ്പാക്കിയ ശേഷം മെനഞ്ഞത് ബിസ്ക്കറ്റ് കഥ...


ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ: മോഡേണ്‍ അല്ലെന്നും സൗന്ദര്യം പോരെന്നും കുറ്റപ്പെടുത്തി: 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി; കമലേശ്വരത്ത് അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഉണ്ണിക്കൃഷ്ണനെതിരെ പോലീസിന്റെ നിർണായക നീക്കം...


മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ, പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിൽ പ്രവേശിപ്പിച്ചു: സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി നല്‍കിയ ആദ്യ മൊഴി തൃപ്തികരമല്ലെന്ന് എസ്‌ഐടി; വീണ്ടും ചോദ്യം ചെയ്യും...


രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി; ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി...

40 ലക്ഷം പേർ ചത്തുപൊങ്ങും അടുത്ത ദിവസം കേരളം മാറാ രോഗങ്ങളുടെ പിടിയിലാകും മുല്ലപ്പെരിയാർ പൊട്ടിയാൽ സംഭവിക്കാൻ പോകുന്നത്

24 OCTOBER 2021 04:20 PM IST
മലയാളി വാര്‍ത്ത

ഒരു ജലബോംബ്..അത് കേരളത്തിന്റെ തലയ്ക്ക് ഭീക്ഷണിയായി നിൽക്കുകയാണ്..ഇത് പൊട്ടിയാൽ എന്ത് സംഭവിക്കും...ഹിരോഷിമ നാഗസാക്കിയിൽ പൊട്ടിയതിനേക്കാൾ ആയിരമിരട്ടി ശക്തിയുള്ള ബോംബ് എന്നാണ് അഡ്വക്കേറ്റ് റസ്സൽ ജോയ് മുല്ലപ്പെരിയാർ പൊട്ടുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ പറഞ്ഞത്.അതായത് ലക്ഷങ്ങളെ കൊല്ലാൻ ശേഷിയുള്ള ഒന്ന് .എന്നാൽ നാം ഇതൊന്നും ചിന്ദിക്കുന്നില്ല...

 

 

 

 

 

 

 

 

 

 

 

കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രമുഖ മാദ്ധ്യമങ്ങളിലൊക്കെ മുല്ലപ്പെരിയാറിനെപ്പറ്റി എന്തെങ്കിലുമൊക്കെ വാര്‍ത്തകളുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായിരിക്കുന്നു , അണക്കെട്ടിന് ബലക്ഷയം വര്‍ദ്ധിച്ചിരിക്കുന്നു, ചോര്‍ച്ച കാണാന്‍ തുടങ്ങിയിരിക്കുന്നു, പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, എന്നുതുടങ്ങി ഭീതിജനകമായ വാര്‍ത്തകളാണ് ദിവസവും വന്നുകൊണ്ടിരുന്നത്.

 

 

 

 

 

 

 

 

 

 


കേരളത്തിലെ മൂന്നരക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്രപേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ബോധവാന്മാരാണ്? ബഹുഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍.

എന്നാൽ മനസിലാക്കുക നിങ്ങൾ നിസാരമായി കാണുന്നത് പോലെയല്ല ഇടുക്കി ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥ.1896 ല്‍ ഈ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലത്ത്, 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകള്‍ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്‍പ്പിയായ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷുകാരന്‍ തന്നെ പറയുന്നുണ്ട്.

 

 

 

 

 

 

 

 

 

 

 

അങ്ങനെ നോക്കിയാല്‍പ്പോലും സ്വാതന്ത്ര്യത്തിന് മുന്നേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. സായിപ്പ് ഉണ്ടാക്കിയ അണക്കെട്ടായതുകൊണ്ട് മാത്രമാണ് പിന്നെയും 63 കൊല്ലമായി അതിങ്ങനെ പൊട്ടാതെ നില്‍ക്കുന്നത്. നമ്മുടെ നാട്ടുകാര്‍ ആരെങ്കിലുമാണ് ഡാമുണ്ടാക്കിയതെങ്കില്‍ ഇതിനോടകം മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തിന്റെ പ്ലാറ്റിനം ജ്യൂബിലി മലയാളികള്‍ ആഘോഷിച്ച് കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു.

 

 

 

 

 

 

 

 

 

 

 

ലോകത്തിൽ വച്ച് ഏറ്റവും ദുർബലമായ ഒരു ഡാം ആണ് കുളമാവ് ഡാം. കുളമാവ് ഡാമിന്റെ ഒരു ഭിത്തി ഒരു പബ്ലിക് റോഡ് ആണെന്ന് കേരളത്തിലെ ജനങ്ങൾ ഈ സന്ദർഭത്തിൽ ഓർക്കണം. റോഡിന്റെ മറുവശം ഒരു കൊക്ക ആണെന്നും ഓർക്കണം. എന്താണ് സംഭവിക്കുന്നത് എന്ന് അറിയുന്നതിനു മുമ്പേ തൊടുപുഴ ഇല്ലാതാകും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശ്ശൂർ, എറണാകുളം എന്നീ ആറു ജില്ലകളാണ് കേരളത്തിന് നഷ്ടപ്പെടുക. മൂന്ന് ജില്ലകളിൽ തമിഴ്നാട് അവകാശം ചോദിക്കുന്നുണ്ട്.

 

 

 

 

 

 

 

 

 

 

 

കാസർഗോഡ് ജില്ലയിലെ കർണാടകയും അവകാശപ്പെടുന്നുണ്ട്. മുല്ലപ്പെരിയാർ തകർന്ന് ആറ് ജില്ലകളും വെള്ളത്തിൽ ആയാൽ പിന്നീട് കേരളത്തിൽ എന്താണ് ബാക്കി ഉണ്ടാവുക. ഡാം പൊട്ടി 50 ലക്ഷം ജനങ്ങൾ മരിക്കുന്നതിനൊപ്പം കേരളത്തിന്റെ സമ്പത്തും കവർച്ച ചെയ്യപ്പെടും. ഇതോടെ കേരളം എന്ന സംസ്ഥാനം ഇല്ലാതെയാകും. കേരളത്തിലെ യുവതലമുറ എന്തുകൊണ്ട് നിഷ്ക്രിയരായി ഇരിക്കുന്നു എന്ന് അഡ്വക്കേറ്റ് റസ്സൽ ജോയ് ചോദിക്കുന്നു. പ്രകൃതി ധന്യമായ് നമ്മുടെ നാടിനെ നശിപ്പിക്കുമ്പോൾ പ്രകൃതി നിശ്ചയമായും തിരിച്ചടിക്കുമെന്ന് ജനങ്ങളും അധികാരികളും ഇനിയെങ്കിലും തിരിച്ചറിയണം.

 

 

 

 

 

 

 

 

 

 

 

 

 

നദിയുടെ ശരിയായ ദിശയെ നിർത്തിവെച്ച് നിർമ്മിച്ചതായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ട്. നമ്മുടെ നാടിനെ അനുഗ്രഹിച്ച് കേരളത്തിലെ 44 നദികൾക്ക് ജലസ്രോതസായ എത്തിയ മുല്ലപ്പെരിയാർ എന്ന നദിയെ കൂച്ചുവിലങ്ങിട്ട് നിർത്തിയപ്പോൾ പ്രകൃതി തിരിച്ചടിക്കുമെന്ന സർ സിപി രാമസ്വാമി അയ്യർ പറഞ്ഞിരുന്നു. പ്രകൃതി പഴയ സ്ഥിതി പുനസ്ഥാപിക്കും. മുല്ലപ്പെരിയാർ ഡാം തകർന്നാൽ പഴയ കേരളം ഉണ്ടാകും. എന്നാൽ ഇന്ന് ജീവിച്ചിരിക്കുന്ന തലമുറ ഉണ്ടാകില്ല.

 

 

 

 

 

 

 

 

 

അപകടം എന്തെങ്കിലും പിണഞ്ഞാല്‍, കണക്കുകള്‍ സൂചിപ്പിക്കുന്നതു്‌ ശരിയാണെങ്കില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. പണ്ഢിതനും, പാമരനും, പണമുള്ളവനും, പണമില്ലാത്തവനും, സിനിമാക്കാരനും, രാഷ്ട്രീയക്കാരനും, കേന്ദ്രത്തില്‍പ്പിടിയുള്ളവനും, പിടില്ലാത്തവനും, കുട്ടികളും, വലിയവരുമെല്ലാമടക്കമുള്ള ലക്ഷക്കണക്കിന് മനുഷ്യാത്മാക്കള്‍ വീട്ടിലും, റോട്ടിലും, പാടത്തും, പറമ്പിലുമൊക്കെയായി ചത്തുമലക്കും. കുറേയധികം പേര്‍ ആര്‍ക്കും ബുദ്ധിമൊട്ടൊന്നും ഉണ്ടാക്കാതെ അറബിക്കടലിന്റെ അഗാധതയില്‍ സമാധിയാകും. കന്നുകാലികള്‍ അടക്കമുള്ള മിണ്ടാപ്രാണികളുടെ കണക്കൊന്നും മുകളില്‍പ്പറഞ്ഞ 40 ലക്ഷത്തില്‍ പെടുന്നില്ല.

 

 

 

 

 

 

 

 

 

 

കെട്ടിടങ്ങള്‍ക്കുള്ളിലും വാഹനങ്ങളിലുമൊക്കെയായി കുടുങ്ങിക്കിടക്കുന്ന ഇത്രയുമധികം ശവശരീരങ്ങള്‍ 24 മണിക്കൂറിനകം കണ്ടെടുത്ത് ശരിയാംവണ്ണം മറവുചെയ്തില്ലെങ്കില്‍, ജീവനോടെ അവശേഷിക്കുന്ന ബാക്കിയുള്ള മനുഷ്യജന്മങ്ങള്‍ പകര്‍ച്ചവ്യാധികളും, മറ്റ് രോഗങ്ങളും പിടിച്ചു്‌ നരകിച്ചു്‌ ചാകും. ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ പടനയിക്കുന്ന തമിഴനും, ലക്ഷക്കണക്കിനുണ്ടാകും.

 

 

 

 

 

 

 

 

 

 


മുല്ലപ്പെരിയാർ ഡാം തകർന്നു 30 ലക്ഷം ജനങ്ങൾ കൊല്ലപ്പെട്ടു എന്ന വാർത്ത ലോക മാധ്യമങ്ങളിൽ ഏതു നിമിഷവും വരാമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് താനെന്ന് അഡ്വക്കേറ്റ് റസൽ ജോയ് ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചിരുന്നു.

ലോകത്ത് ഒരു വർഷം രണ്ട് ഡാം എങ്കിലും പൊട്ടുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകൾ മരിക്കുന്നുണ്ട്. മനുഷ്യനിർമ്മിതമായ എല്ലാ സാധനങ്ങളും നശ്വരമാണ്. അതിനെല്ലാം ഒരു കാലാവധി ഉണ്ട്. നമ്മുടെ രാജ്യത്ത് തന്നെ 36 ഡാമുകൾ തകർന്നിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ ഡാമുകൾ തകർന്ന് മരിച്ചിട്ടുണ്ട്. അങ്ങനെയൊരു രാജ്യത്താണ് നാം ജീവിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

ഇന്ന് എം 30 കോൺക്രീറ്റ് ആണ് ഡാമുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. അതിന്റെ ആറിലൊന്ന് ബലമുള്ള കോൺക്രീറ്റ് ആണ് മുല്ലപ്പെരിയാർ ഡാം നിർമ്മിക്കുവാൻ ആയി ഉപയോഗിച്ചത്. എല്ലാ കോൺക്രീറ്റുകൾക്കും ഒരു കാലാവധി ഉണ്ട്. വെള്ളത്തിൽ ആകുമ്പോൾ ഈ കാലാവധി കുറയും.മിലിറ്ററി കാര്യങ്ങളിൽ കാലാവധി കഴിഞ്ഞ ഒരു ഉപകരണം പോലും കൈവശം വെക്കാത്ത രാജ്യം 50 ലക്ഷത്തിലേറെ ജനങ്ങളുടെ ജീവനും കോടികണക്കിന് നിക്ഷേപം ഉള്ള സംരംഭങ്ങൾക്കും ആപത്ത് ഉള്ള ഒരു ഡാമിന്റെ കാര്യത്തിൽ എന്തുകൊണ്ട് നിസ്സംഗത പുലർത്തുന്നു.

 

 

 

 

 

 

 

 

 

 

 

മുല്ലപ്പെരിയാർ ഡാമിന് പകരം പുതിയ ഡാം നിർമ്മിക്കാമെന്ന് കേരള സർക്കാർ പറഞ്ഞിട്ടുപോലും അതു നടക്കാത്ത ഒരു കാര്യം ആയി ഇന്നും അവശേഷിക്കുന്നു. പഴയ ഡാമിന് പകരം പുതിയൊരു ഡാം എന്തുകൊണ്ട് പണിയുന്നില്ല എന്ന് സുപ്രീംകോടതി ചോദിക്കുന്നു. മുല്ലപ്പെരിയാർ ഡാമിനോടൊപ്പം മറ്റു മൂന്നു ചെറിയ ഡാമുകളും തകരുമെന്ന് പലർക്കുമറിയില്ല. ആറു ജില്ലകളാണ് വെള്ളത്തിൽ ആവുക. ഇടുക്കി ഡാം കുളമാവ് ഡാം ചെറുതോണി ഡാം എന്നിവയെല്ലാം മുല്ലപ്പെരിയാറിനോടൊപ്പം തകരും.

 

 

 

 

 

 

എന്തൊക്കെ ഭീക്ഷണികളാണ് മുല്ലപ്പെരിയാർ ഡാം നേരിടുന്നത്


1) ഒരു അണക്കെട്ടിന്റെ കാലാവധി 50വർഷമാണ്. വേണ്ടത്ര മുൻകരുതൽ എടുത്താലും ഒരു ദുരന്തത്തെ അതിജീവിക്കാൻ ഈ അണക്കെട്ടിന് കഴിയില്ല.

2) നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന മിശ്രിതങ്ങൾ. ഇത് കാലപ്പഴക്കത്തെ അതിജീവിക്കുന്നില്ല , ഏറെ ഭാഗം ഒഴുകിപോയി.

3) മുല്ലപ്പെരിയാർ അണക്കെട്ട് നിൽക്കുന്നത് ഭൂകമ്പഭ്രംശമേഖലയിലാണ്.

4) അണക്കെട്ട് പരിപാലിക്കുന്നതിൽ വന്ന വീഴ്ചകൾ

 

 

 

 

5) അണക്കെട്ടിന്റെ ആകെ ഉയരത്തേക്കാൾ കൂടുതൽ വെള്ളം പൊങ്ങിയാൽ മുകളിലൂടെ വരുന്ന വെള്ളം അണക്കെട്ടിന്റെ താഴെ പതിക്കുകയും ആ സമ്മർദ്ദത്തിൽ അണക്കെട്ടിന്റെ അടിത്തറ ഇളകുകയും , അണക്കെട്ട് നിലം പതിക്കുകയും ചെയ്യും. ഇതുകൂടാതെ അണക്കെട്ടിന്റെ അടിഭാഗം ഇളകിമറിയുകയും , നിരങ്ങിമാറുകയും ചെയ്യാം. പെട്ടെന്നുണ്ടായ പ്രളയജലത്തിൽ മധ്യപ്രദേശിലെ ടിഗ്ര അണക്കെട്ട് ഇപ്രകാരം ആണ് നിലംപതിച്ചത്

 

 

 

 

 

 

 

 

 

ലക്ഷക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ 113 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി കടലിനടിയിലേക്ക് ; ശാസ്ത്രീയ പഠനങ്ങളും പ്രതിരോധ സംവിധാനങ്ങളും: ആവശ്യം- ദി സോയില്‍ അസംബ്ലിയില്‍ ബോണി തോമസ്  (14 minutes ago)

ബിനാലെ സന്ദര്‍ശിച്ച് പ്രമുഖര്‍; സിപിഐ(എം) പി ബി അംഗം സുഭാഷിണി അലി, ഫെഡറല്‍ ബാങ്ക് മേധാവി കെവിഎസ് മണിയന്‍ എന്നിവര്‍ ബിനാലെയിലെത്തി..  (16 minutes ago)

മില്‍മ ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയിലേക്ക്- ഫുഡ് ലിങ്ക്സുമായി ധാരണാപത്രം ഒപ്പിട്ട് മില്‍മ  (27 minutes ago)

കൊച്ചി ബിനാലെ 2025: ഹൃദയം കൊണ്ട് കഥ നെയ്ത പരവതാനികളുമായി ഒരു കൂട്ടം സ്ത്രീകൾ  (29 minutes ago)

പിതാവ് അമ്മയെയും ബന്ധുക്കളെയും വെടിവച്ചതായി 12 വയസ്സുള്ള കുട്ടിയുടെ ഫോൺ കോൾ: വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങൾ; ജോർജിയയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൊലപാത  (42 minutes ago)

കൺവെർജൻസ് ഇന്ത്യ എക്‌സ്‌പോ 2026: 25 സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ  (47 minutes ago)

ദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളം: സംസ്ഥാനവുമായി പങ്കാളിത്തത്തിന് താത്പര്യം പ്രകടിപ്പിച്ചത് ആഗോള ബിസിനസ് നേതാക്കള്‍: മന്ത്രി പി. രാജീവ്  (52 minutes ago)

കെ.യു.ടി.എ ഫുട്‌ബോൾ; മർകസ് സ്കൂളിന് ഇരട്ട വിജയം...  (55 minutes ago)

കലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടു: കലാമണ്ഡലത്തില്‍ ക്രിയേറ്റീവ് ഇന്‍കുബേറ്റര്‍ സ്ഥാപിക്കും...  (57 minutes ago)

മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് പുതിയ ബഹുനില മന്ദിരം: മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും...  (1 hour ago)

ഗര്‍ഭിണിയായപ്പോള്‍ തന്നെ കുഞ്ഞിനെ ചൊല്ലി ഷിജില്‍ സംശയം ഉന്നയിച്ചു; രണ്ടു മാസം മുമ്പ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത് തന്നെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെ: മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുട്  (1 hour ago)

നികുതി അടയ്ക്കുന്നത് ഒഴികെയുള്ള മറ്റൊരു സേവനവും പരിവാഹന്‍ വെബ്‌സൈറ്റിലൂടെ സാധിക്കില്ല  (1 hour ago)

ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ: മോഡേണ്‍ അല്ലെന്നും സൗന്ദര്യം പോരെന്നും കുറ്റപ്പെടുത്തി: 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി; കമലേ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ, പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിൽ പ്രവേശിപ്പിച്ചു: സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി നല്‍കിയ ആദ്യ മൊഴി തൃപ്തികരമല്ലെന്ന് എസ്‌ഐടി; വീണ്  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി; ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി  (1 hour ago)

Malayali Vartha Recommends