Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊന്നാനിയിലെ തൃക്കാവ് പ്രദേശത്ത് 10 വീട്ടുകാർ പ്രഭാതഭക്ഷണമോ ഉച്ചയ്ക്കത്തേയും രാത്രിയിലെയും കറികളോ പാചകം ചെയ്യാറില്ല; ഇവ ഒരു പൊതു അടുക്കളയിലാണു പാചകം ചെയ്യുന്നത്;ടിഫിൻ കാരിയറുകളിലായി എട്ടു മണിക്കു മുമ്പ് 10 പേരുടെയും വീടുകളിൽ എത്തിക്കുന്നു;വീടുകളിൽ ചോറും ചായയും മറ്റും മാത്രമേ വയ്ക്കാറുള്ളൂ; പൊന്നാനിയിലെ പൊതു അടുക്കളയെ കുറിച്ച് ഡോ തോമസ് ഐസക്ക്

27 NOVEMBER 2021 03:27 PM IST
മലയാളി വാര്‍ത്ത

പൊന്നാനിയിലെ തൃക്കാവ് പ്രദേശത്ത് 10 വീട്ടുകാർ പ്രഭാതഭക്ഷണമോ ഉച്ചയ്ക്കത്തേയും രാത്രിയിലെയും കറികളോ പാചകം ചെയ്യാറില്ല. ഇവ ഒരു പൊതു അടുക്കളയിലാണു പാചകം ചെയ്യുന്നത്. ടിഫിൻ കാരിയറുകളിലായി എട്ടു മണിക്കു മുമ്പ് 10 പേരുടെയും വീടുകളിൽ എത്തിക്കുന്നു. വീടുകളിൽ ചോറും ചായയും മറ്റും മാത്രമേ വയ്ക്കാറുള്ളൂ.

വീട്ടിലെ പാചകജോലിയും കുടുംബ ചെലവും കുറയും. മറ്റൊരു കുടുംബത്തിനു തൊഴിലുമാകും.പൊന്നാനിയിലെ പൊതു അടുക്കളയെ കുറിച്ച് ഡോ തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; പൊന്നാനിയിലെ തൃക്കാവ് പ്രദേശത്ത് 10 വീട്ടുകാർ പ്രഭാതഭക്ഷണമോ ഉച്ചയ്ക്കത്തേയും രാത്രിയിലെയും കറികളോ പാചകം ചെയ്യാറില്ല.

ഇവ ഒരു പൊതു അടുക്കളയിലാണു പാചകം ചെയ്യുന്നത്. ടിഫിൻ കാരിയറുകളിലായി എട്ടു മണിക്കു മുമ്പ് 10 പേരുടെയും വീടുകളിൽ എത്തിക്കുന്നു. വീടുകളിൽ ചോറും ചായയും മറ്റും മാത്രമേ വയ്ക്കാറുള്ളൂ. വീട്ടിലെ പാചകജോലിയും കുടുംബ ചെലവും കുറയും. മറ്റൊരു കുടുംബത്തിനു തൊഴിലുമാകും.

പൊന്നാനി പൊതു അടുക്കള പ്രസ്ഥാനത്തിന്റെ മുൻനിരക്കാരിയായ മാജിത പറയുന്നു: "ഇന്ന് ഞാൻ പോക്സോ കേസുകളിലെ സർക്കാർ വക്കീലാണ്. ഈ പൊതു അടുക്കള തുടങ്ങുന്നതിന് മുൻപ്, ഉറക്കമുണർന്നാൽ നേരെ അടുക്കളയിലേക്ക് പ്രവേശിക്കുകയും ഊണിലും ഉറക്കത്തിലും വരെ അടുക്കളയിൽ എന്തുണ്ടാക്കണം എന്ന ചിന്തയിലും ആയിരുന്നു ഞാൻ. എന്റെ ജോലിയായ അഭിഭാഷക വൃത്തിയിൽ ഒരിക്കലും മനസ്സുറപ്പിച്ച് നിൽക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.

അഭിഭാഷകനും പൊതു പ്രവർത്തകനുമായ എന്റെ പങ്കാളി ഖലിമും എന്നോടൊപ്പം അടുക്കളയിൽ പരമാവധി സമയങ്ങളിൽ ഉണ്ടാകുമെങ്കിൽ പോലും എന്റെ കുഞ്ഞുങ്ങൾക്ക് ഇലക്കറികളും മറ്റും ചേർത്തുള്ള പോഷക സമ്പുഷ്ടമായ ഭക്ഷണം വല്ലപ്പോഴും പോലും ഉണ്ടാക്കി നൽകാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. തിരക്കുകൾക്കിടയിൽ അടുക്കള ജോലി ഒരു എളുപ്പത്തിൽ ക്രിയ ചെയ്യലായി മാറിയിരുന്നു.

ഇപ്പോൾ എഴുന്നേറ്റാൽ ഒരു ചായയും ഇട്ട്, എന്നെ സർക്കാർ ഏൽപ്പിച്ച ജോലിയിലേക്ക് എനിക്ക് നേരിട്ട് കടക്കാൻ കഴിയുന്നു. ഇരകളാക്കപ്പെട്ട നിരവധി പെൺകുട്ടികളോട് ആത്മാർത്ഥത പുലർത്തി ജോലിചെയ്യാൻ എന്നെ ഈ പ്രസ്ഥാനം സഹായിക്കുന്നു". ഈ വാക്കുകളേക്കാൾ വലിയ സാക്ഷ്യം പൊതു അടുക്കള പ്രസ്ഥാനത്തിനു വേണ്ടതില്ല.

പൊന്നാനിയിലെ പൊതു അടുക്കളയിലൂടെ വിളമ്പുന്ന ഭക്ഷ്യസാധനങ്ങൾ നാലുപേരടങ്ങുന്ന വീട്ടിൽ പാചകം ചെയ്യുകയാണെങ്കിൽ എന്തു ചെലവു വരുമെന്നു കണക്കാക്കി നോക്കി. ഓരോ ദിവസം പൊതു അടുക്കളയിലേയ്ക്കു വാങ്ങുന്ന സാധനങ്ങളുടെ കണക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ഇടുന്നുണ്ട്. നാലുപേരുടെ കുടുംബത്തിന് പയറുവർഗ്ഗങ്ങളും പച്ചക്കറികളും മത്സ്യവും മറ്റും വേണ്ടി 5000 രൂപ ചെലവു വരും.

പിന്നെ പാചകത്തിനുവേണ്ടി വൈദ്യുതി, ഗ്യാസ്, വെള്ളം തുടങ്ങിയവയ്ക്കൊക്കെ 1500 രൂപ ചെലവു വരും. അങ്ങനെ മൊത്തം 6500 രൂപ. ശരാശരി ഒരു ദിവസം ഒരാൾക്ക് 55 രൂപ. എന്നാൽ മേൽകണക്കിൽ ഒരു പ്രധാനകാര്യം വിട്ടുകളഞ്ഞിട്ടുണ്ട്. പാചകക്കാരി സ്ത്രീയുടെ കൂലി. തൊഴിലുറപ്പുകൂലി ഇട്ടാൽപ്പോലും പ്രതിമാസം 8730 രൂപ വരും. ഇതടക്കം ഒരാൾക്ക് പ്രതിദിന ഭക്ഷണച്ചെലവ് 127 രൂപ.

എന്നാൽ പൊതു അടുക്കളയിലേയ്ക്ക് പ്രതിദിനം 70 രൂപവച്ചേ നൽകേണ്ടതുള്ളൂ. പൊതു അടുക്കളയിൽ ജോലി ചെയ്യുന്നയാൾക്ക് ഏതാണ്ട് 20000 രൂപയെങ്കിലും പ്രതിമാസം ലഭിക്കും. ഇത് അവരുടെതന്നെ സാക്ഷ്യം. അതുകൊണ്ട് കൂടുകയല്ലാതെ കുറയില്ല. ഇതിനുപുറമേ പാചകക്കാരിയുടെ കുടുംബത്തിന് സൗജന്യമായി ഭക്ഷണവും ഇതിൽ നിന്നും ലഭിക്കും.

ചെലവു കുറയ്ക്കാനും ഗുണം കൂട്ടാനും മാർഗ്ഗങ്ങൾ ഏറെയുണ്ട്. പൊന്നാനിയിൽ ഇപ്പോൾ രണ്ട് അടുക്കളകളായിട്ടുണ്ട്. പ്രദേശത്തുതന്നെ ഒട്ടേറെ പൊതു അടുക്കളകൾ ഉണ്ടായാൽ ഇവർക്ക് ഗുണമേന്മയേറിയ സാധനങ്ങൾ വാങ്ങി പാചകത്തിനു റെഡിയാക്കി നൽകാനും ഒരു തൊഴിൽ ഗ്രൂപ്പ് ആരംഭിക്കാം. ഗുണമേന്മയേറിയ കറിമസാല പൗഡറുകളും അച്ചാറുകളും മാവും മറ്റും ഉണ്ടാക്കുന്നതിനു മറ്റൊരു തൊഴിൽ ഗ്രൂപ്പാകാം.

കേരള സർക്കാരിന്റെ സ്മാർട്ട് കിച്ചൺ പദ്ധതി പൊതു അടുക്കളയോടു ബന്ധപ്പെടുത്തിയാൽ അവിടുത്തെ ജോലി ഭാരവും കുറയും. കൂടുതൽ വൃത്തിയും ഉറപ്പുവരുത്താനുമാകും. പൊന്നാനിയിലെ പൊതു അടുക്കള അനുഭവം പങ്കുവയ്ക്കുന്നതിനു വിപുലമായൊരു സമ്മേളനമാണ് സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നതെന്നു തോന്നുന്നു.

എന്നാൽ സംഘാടകരിൽ ഒരാളായ റ്റി.വൈ. അരവിന്ദാക്ഷന്റെ ആകസ്മിക മരണംപോലും അത് ഉപേക്ഷിച്ചു. പുറത്തുനിന്നും വന്നവരടക്കം ചെറിയൊരു കൂടിവട്ടം വേറൊരു വേദിയിൽവച്ചു ചേർന്നു. ബാലുശ്ശേരിയിലെ അടുക്കള നടത്തുന്ന ഗിരിജാ പാർവ്വതിയും കൂട്ടരും പൊന്നാനിയിലെ രണ്ട് അടുക്കളകളുടെ പ്രതിനിധികളുമുണ്ടായിരുന്നു. ഒരു കാര്യം തീർച്ച. കേരളം വളരെ ഗൗരവമായി ചർച്ച ചെയ്യേണ്ടുന്ന ഒരു നൂതന പരീക്ഷണമാണ് പൊന്നാനിയിലെ പൊതു അടുക്കള.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (23 minutes ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (28 minutes ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (54 minutes ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (1 hour ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (3 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (3 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (3 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (3 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (4 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (4 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (6 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (6 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (6 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (6 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (6 hours ago)

Malayali Vartha Recommends