വിജി തമ്പിയും കൂട്ടരും... മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത്; ക്ഷേത്രങ്ങളുടെ പിടിച്ചെടുക്കല്‍ തടയും; വേണ്ടി വന്നാല്‍ പിടിച്ചെടുത്ത ക്ഷേത്രങ്ങള്‍ തിരികെ പിടിക്കും; ഗവര്‍ണര്‍ക്ക് വിശ്വഹിന്ദു പരിഷത്ത് നിവേദനം നല്‍കി

ശര്‍ക്കര വിവാദം ഏതാണ്ട് അവസാനിച്ച ശേഷം മറ്റൊരു വിവാദം കൂടി ഉയരുകയാണ്. ക്ഷേത്രങ്ങള്‍ പൊതു സ്ഥാപനങ്ങളാണെന്നു വരുത്തി തീര്‍ത്ത് പിടിച്ചെടുക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് പിടിച്ചെടുക്കുന്നുവെന്നാണ് വിശ്വഹിന്ദു പരിഷത്ത് ആരോപിക്കുന്നത്.
സുപ്രീം കോടതിയിലുള്‍പ്പടെ കേസുകള്‍ നിലനില്‍ക്കെ അതിനെ വെല്ലുവിളിച്ച് പോലീസ് സഹായത്തോടെ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിയെ തടയാനും വേണ്ടി വന്നാല്‍ പിടിച്ചെടുത്ത ക്ഷേത്രങ്ങള്‍ തിരികെ പിടിക്കാനും വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തയ്യാറാകുമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡ്ന്റ്് വിജി തമ്പിയും ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരനും പറഞ്ഞു.
സമുദായ സംഘടനകളുടെയും കുടുംബ ട്രസ്റ്റുകളുടേയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളും പിടിച്ചെടുക്കല്‍ ഭീഷണിയുടെ നിഴലിലാണ്. ആചാരാനുഷ്ഠാനങ്ങളില്‍ വിശ്വാസമില്ലെന്ന് പരസ്യ നിലപാട് എടുത്ത ദേവസ്വം മന്ത്രിയും ആചാര ലംഘനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ദേവസ്വം ബോര്‍ഡുകളും ഭക്തജനങ്ങളെ തെരുവിലറക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് വിശ്വഹിന്ദു പരിഷത്ത് നിവേദനം നല്‍കി.
അതേസമയം സബരിമലയില്‍ നിന്നും നല്ല വാര്‍ത്തയാണ് വരുന്നത്. ശബരിപീഠത്തിലെ ആചാരങ്ങള്‍ പുനസ്ഥാപിക്കും, നീലിമലപാത തുറക്കും. മഹിഷിനിഗ്രഹം കഴിഞ്ഞ് ശ്രീധര്‍മ്മശാസ്താവ് ശബരിമലയിലേക്ക് പോയത് പരമ്പരാഗത നീലിമലപാതയിലൂടെയാണന്നാണ് വിശ്വാസം.
കൊവിഡ് പ്രതിരോധം കാരണം നീലിമല പാത അടച്ചതോടെ ആചാരങ്ങളില്‍ ചിലത് മുടങ്ങിയ അവസ്ഥയിലാണ്. എന്നാല്‍ എല്ലാ ആചാരങ്ങളും പഴയപടി പുനസ്ഥാപിക്കുമെന്ന നിലപാടിലാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്.
മഹിഷിനിഗ്രഹം കഴിഞ്ഞ് ശ്രീധര്‍മ്മശാസ്താവ് അഴുതകടന്ന് കരിമല വഴി പമ്പയിലെത്തി നീലിമല വഴി സന്നിധാനത്തേക്ക് പോകും വഴി ശബരിക്ക് മോഷം നല്‍കിയ സ്ഥലമാണ് ശബരിപീഠം. ഈ വിശ്വാസത്തിന്റെ ഭാഗമായാണ് ശബരിപീഠത്തില്‍ ഭക്തര്‍ നാളികരം ഉടയ്ക്കുന്നത്. കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ ഈ പതിവിന് താല്‍ക്കാലിക നിയന്ത്രണം വന്നതോടെ ഇപ്പോള്‍ ശബരിപീഠം വിജനമാണ്. ഈ ആചാരങ്ങളും മുടങ്ങി. ഇവ പഴയപടി പുനസ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
നിയന്ത്രണങ്ങളെ തുടര്‍ന്ന് നിലച്ചുപോയ ഈ ആചാരങ്ങള്‍ പുനസ്ഥാപിക്കണമെന്ന നിപാടിലാണ് ദേവസ്വംബോര്‍ഡ്. നീലിമല പാത തുറക്കുക, നേരിട്ടുള്ള നെയ്യഭിഷേകം പുനസ്ഥാപിക്കുകതുടങ്ങിയ ഉള്‍പ്പടെ അഞ്ച് ആവശ്യങ്ങള്‍ക്ക് ഉടന്‍ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ദേവസ്വംബോര്‍ഡും വിശ്വാസികളും.
അതേസമയം ശബരിമല ദര്‍ശനത്തിന് കൂടുതല്‍ തീര്‍ഥാടകരെ വരവേല്‍ക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. തീര്‍ഥാടകരുടെ എണ്ണം കൂടി വരികയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ പ്രതീക്ഷിക്കുന്നു. നീലിമല അപ്പാച്ചിമേട് പാതയിലൂടെ തീര്‍ഥാടകരെ പ്രവേശിപ്പിക്കുകയാണെങ്കില്‍ അതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.
നീലിമല പാതയില്‍ പോലീസിനെയും ഡോക്ടര്‍മാരെയും നിയോഗിക്കാനുള്ള ക്രമീകരണങ്ങള്‍ തയ്യാറായി. സന്നിധാനത്ത് വിരിവെക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയാവുന്നതായി അദ്ദേഹം അറിയിച്ചു.നീലിമല അപ്പാച്ചിമേട് പാത പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തി. സന്നിധാനത്ത് പോലീസിന്റെ നേതൃത്വത്തില്‍ ഓട്ടോമേറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ സ്ഥാപിക്കും. തീര്‍ഥാടകര്‍ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നുണ്ട്. നടപ്പന്തലില്‍ മാസ്‌ക് വിതരണവും ചെയ്യുന്നു. കടകളില്‍ ജോലി ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കര്‍ശനമായ പരിശോധന പോലീസ് നടത്തും.
https://www.facebook.com/Malayalivartha