കോടിയേരി ബാലകൃഷ്ണന്‍ സി പി എം സംസ്ഥാന സെക്രട്ടറിയായത് മനസില്ലാ മനസ്സോടെ... പിണറായി വിജയന്റെ നിര്‍ബന്ധം ഒന്നുകൊണ്ടു മാത്രമാണ് അദ്ദേഹം സെക്രട്ടറി പദത്തിലെത്തിയത്, ആദ്യ പ്രതികരണം തന്നെ ബി ജെ പി ക്ക് എതിരെ നടത്തേണ്ടി വന്നതിലും അദ്ദേഹം നിസഹായന്‍

കോടിയേരി ബാലകൃഷ്ണന്‍ സി പി എം സംസ്ഥാന സെക്രട്ടറിയായത് മനസില്ലാ മനസ്സോടെ. പിണറായി വിജയന്റെ നിര്‍ബന്ധം ഒന്നുകൊണ്ടു മാത്രമാണ് അദ്ദേഹം സെക്രട്ടറി പദത്തിലെത്തിയത്. ആദ്യ പ്രതികരണം തന്നെ ബി ജെ പി ക്ക് എതിരെ നടത്തേണ്ടി വന്നതിലും അദ്ദേഹം നിസഹായനാണ്.
ബി ജെ പി ക്കെതിരായി കോടിയേരി രംഗത്തു വന്നതില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ദഹിച്ചിട്ടില്ല. മകന്‍ ബിനീഷ് കോടിയേരിയെ ബാംഗ്ലൂരില്‍ നിന്നും ഊരിയെടുത്തതിന്റെ പാട് കുടുംബത്തിനറിയാം.
ബിനീഷിന്റെ കേസില്‍ ഒരു തീരുമാനമാകുന്നത് വരെ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കേണ്ടെന്നായിരുന്നു കോടിയേരിയുടെ തീരുമാനം.എന്നാല്‍ അതു വരെ കാത്തിരിക്കാന്‍ പിണറായി സമ്മതിച്ചില്ല. എത്രയും വേഗം കൊടിയേരിയെ തിരികെയെത്തിക്കണമെന്നായിരുന്നു പിണറായിയുടെ താത്പര്യം.
കോടിയേരിയെ നന്നാക്കുന്നതിനല്ല സി പി എം അദ്ദേഹത്തെ സെക്രട്ടറിയാക്കിയത്. വിജയരാഘവന്‍ സെക്രട്ടറി സ്ഥാനത്തിന് അനുയോജ്യനല്ലെന്ന പ്രചരണം മുമ്പേയുണ്ടായിരുന്നു. പിണറായിയുടെ വിശ്വസ്തന്‍ എന്നതൊഴിച്ചാല്‍ വിജയരാഘവന് മറ്റ് നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല.
പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോള്‍ ബി ജെ പി ക്കെതിരെ കോടിയേരിക്ക് സംസാരിക്കേണ്ടി വരും. അതാണ് കോടിയേരിയെ പേടിപ്പെടുത്തുന്നത്. ബി ജെ പി ക്കെതിരെ സംസാരിച്ചാല്‍ ചിലപ്പോള്‍ ബിനീഷിന്റെ കാര്യത്തില്‍ തീരുമാനമാകും.
സിപിഎമ്മില്‍ രണ്ടാമനാര് എന്ന ചോദ്യത്തിനുള്ള ഉത്തരം അരക്കിട്ട് ഉറപ്പിച്ചാണ് കോടിയേരിയുടെ മടക്കം. സമ്മേളനകാലത്ത് തന്നെ തിരിച്ചുവരവും സിപിഎമ്മില്‍ അസാധാരണമാണ്
2020 നവംബര്‍ വരെയും കോടിയേരി ബാലകൃഷ്ണന്‍ കമ്മ്യൂണിസ്റ്റുകാരില്‍ വ്യത്യസ്തനായിരുന്നു. പാര്‍ലമെന്ററി രംഗത്തും പാര്‍ട്ടിയിലും വിജയങ്ങളും ഉയര്‍ച്ചകളും മാത്രം താണ്ടിയാണ് കോടിയേരി അനിഷേധ്യനായത്. എസ്എഫ്‌ഐ നേതാവായത് മുതല്‍ മുതല്‍ 2018-ല്‍ രണ്ടാമതും പാര്‍ട്ടി സെക്രട്ടറിയാകും വരെയും അതില്‍ മാറ്റമുണ്ടായില്ല . 2019ല്‍ ബാധിച്ച അര്‍ബുദം ശരീരത്തെ തളര്‍ത്തിയപ്പോഴും കോടിയേരി ബാലകൃഷ്ണന്‍ എന്ന പാര്‍ട്ടി സെക്രട്ടറി തകര്‍ന്നില്ല.
മഹാരോഗത്തിലും വീഴാത്ത പാര്‍ട്ടി സെക്രട്ടറി പക്ഷേ മകന്‍ ബിനീഷ് കോടിയേരി നേരിട്ട കള്ളപ്പണ കേസില്‍ തളര്‍ന്നു . രണ്ട് നിര്‍ണ്ണായക തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കെയാണ് കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. സ്ഥാനമൊഴിയാന്‍ കാരണം കോടിയേരിയുടെ ആരോഗ്യപ്രശ്‌നങ്ങളെന്നായിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണമെങ്കിലും അതു മാത്രമായിരുന്നില്ല ശരി.
ആരോഗ്യപ്രശ്‌നം തന്നെയാണ് പ്രധാനമായും സ്ഥാനമൊഴിയാന്‍ കാരണം. എന്നാലും മയക്കുമരുന്ന് കേസ് എന്നൊരു ആരോപണം വന്നപ്പോള്‍ മകന്‍ അതില്‍ ഉള്‍പ്പെടുന്നത് ഒരു പ്രശ്‌നമല്ലേ എന്നെനിക്ക് തോന്നി. ഇങ്ങനെയൊക്കെ വരുമ്പോള്‍ ആളുകള്‍ക്കിടയില്‍ ഇതു ചര്‍ച്ചയാവില്ലേ എന്നത് കൂടി മനസ്സില്‍ കണ്ടാണ് എനിക്ക് ലീവ് വേണമെന്ന് ഞാന്‍ പാര്‍ട്ടിയില്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം തുറന്നു സമ്മതിക്കുന്നു. ബിനീഷ് കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കട്ടെ എന്ന നിലപാടാണ് ഞാന്‍ എടുത്തത്. എന്നാല്‍ ആ കേസില്‍ അന്വേഷണം പൂര്‍ത്തിയായപ്പോള്‍ മയക്കുമരുന്ന് കേസ് കള്ളപ്പണം വെളുപ്പിക്കല്‍ കേസായി മാറി - കോടിയേരി പറഞ്ഞു.
തലശ്ശേരി ഗവണ്‍മെന്റ് ഓണിയന്‍ ഹൈസ്‌കൂളിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ കാലം മുതല്‍ രാഷ്ട്രീയത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ നേതാവ് പിണറായി വിജയനാണ്. അന്നും ഇന്നും അതില്‍ മാറ്റമില്ല. 37ാം വയസില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുന്നതിലും നാല്‍പത്തിരണ്ടാം വയസില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആകുന്നതിലും നാല്‍പത്തിയൊന്‍പതാം വയസില്‍ പൊളിറ്റ് ബ്യൂറോ അംഗം ആകുന്നതിലും, ഈ കോടിയേരിക്കാരന്‍ പിണറായിക്കാരന്‍ വിജയന്റെ പിന്ഗാമിയായി. 2020 നവംബറില്‍ പടിയിറങ്ങമ്പോഴും രാജിയല്ല അവധിയാണെന്ന് പാര്‍ട്ടി ഉറപ്പിച്ച് പറഞ്ഞതും കോടിയേരിയുടെ കരുത്തും സ്വാധീനവും മുന്‍നിര്‍ത്തിയാണ്.
തിരുവല്ല വിഷയത്തില്‍ കോടിയേരി പോലീസിനെ തള്ളി പറഞ്ഞത് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണെന്നാണ് സൂചന. തിരുവല്ല വിഷയത്തില്‍ പോലീസ് നടത്തിയ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ വിരോധമുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha