ലഹരിമരുന്നിന് അടിമയായ മകൻ നിരന്തരം അമ്മയെയും സഹോദരിയെയും മർദ്ദിക്കും; മകളെ മർദ്ദിക്കുന്നത് തടയുന്നതിനിടെ കൈയബദ്ധം പറ്റി മകൻ മരിച്ചു; പുറം ലോകത്തെ അറിയിച്ചത് തൂങ്ങി മരണമാണെന്ന്, യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ഒരുവര്‍ഷത്തിന് ശേഷം അറസ്റ്റ്

ലഹരിമരുന്നിന് അടിമയായ യുവാവിനെ കഴുത്ത് ഞെരിച്ച് കൊന്നത് അമ്മ ആണെന്ന് തെളിഞ്ഞു. വിഴിഞ്ഞത്ത് ഒരു വര്‍ഷത്തിന് ശേഷമാണ് യുവാവിന്റെ മാതാവ് നാദിറ (43) അറസ്റ്റിലായത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സിദ്ദിഖ് (20) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. തൂങ്ങിമരണമാണെന്നായിരുന്നു സിദ്ദിഖിന്‍റെ അമ്മയും സഹോദരിയും പൊലീസിന് മൊഴി നല്‍കിയത്.
എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യതയാണ് ഫോറന്‍സിക് സര്‍ജന്‍മാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് സിദ്ദിഖിനെ അമ്മ നാദിറ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.
സഹോദരിയെ മര്‍ദിക്കുന്നത് തടയുന്നതിനിടെ കൈയ്യബദ്ധം സംഭവിച്ച് പോയതാണെന്നാണ് നാദിറ പൊലീസിനോട് പറഞ്ഞത്. നാദിറ വീട്ടുജോലിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മയക്കുമരുന്നിന് അടിമയായ സിദ്ദിഖ് അമ്മയെയും സഹോദരിയെയും നിരന്തരം മര്‍ദിക്കാറുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. അറസ്റ്റിലായ നാദിറയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha