കാര്‍ അപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവത്തില്‍ കൂടൂതല്‍ നടപടി സ്വീകരിച്ച് പോലീസ്.... അറസ്റ്റിലായ സൈജു തങ്കച്ചന്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലീസ് കേസെടുത്തു

കാര്‍ അപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവത്തില്‍ കൂടൂതല്‍ നടപടി സ്വീകരിച്ച് പോലീസ്.... അറസ്റ്റിലായ സൈജു തങ്കച്ചന്‍ നടത്തിയ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പാര്‍ട്ടിയില്‍ സൈജുവിനൊപ്പം ലഹരി ഉപയോഗിച്ച 17 പേര്‍ക്കെതിരെയാണ് നടപടി.
ഇവര്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സൈജുവിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
അതേസമയം, മോഡലുകളുടെ മരണത്തില്‍ സൈജുവിനെതിരെ ഒന്‍പത് കേസുകളെടുക്കുമെന്ന് പോലീസ് അറിയിച്ചു.
സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. തൃക്കാക്കര, ഇന്‍ഫോ പാര്‍ക്, മരട്, പനങ്ങാട്, ഫോര്‍ട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവല്‍ സ്റ്റേഷനുകളിലാകും കേസെടുക്കുക.
https://www.facebook.com/Malayalivartha