സംസ്ഥാനത്തെ വാക്സിനെടുക്കാത്ത അദ്ധ്യാപകരുടെ കണക്കുകള്‍ പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി... അദ്ധ്യാപകരും അനദ്ധ്യാപകരുമായി വാക്സിനെടുക്കാത്തത് 1707 പേര്‍

സംസ്ഥാനത്തെ വാക്സിനെടുക്കാത്ത അദ്ധ്യാപകരുടെ കണക്കുകള്‍ പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അദ്ധ്യാപകരും അനദ്ധ്യാപകരുമായി 1707 പേരാണ് വാക്സിനെടുക്കാത്തത്. ഇതില്‍ 1066 പേര്‍ എല്‍. പി, യു പി, ഹൈസ്‌കൂളുകളില്‍ നിന്നുള്ളവരാണ്.
ഹയര്‍സെക്കന്ററിയില്‍ 200 അദ്ധ്യാപകരും 23 അനദ്ധ്യാപകരും ഇതുവരെ വാക്സിന്‍ എടുത്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. വി എച്ച് എസ് ഇയില്‍ 229 അദ്ധ്യാപകരാണ് വാക്സിന്‍ എടുക്കാന്‍ ബാക്കിയുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേര്‍(201) വാക്സിന്‍ എടുക്കാനുള്ളത്. വയനാട്ടിലാണ് ഏറ്റവും കുറവ്.
ജില്ലയില്‍ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 29 പേര്‍ മാത്രമാണ് ഇനി വാക്സിന്‍ എടുക്കാനുള്ളത്.' എല്ലാ അദ്ധ്യാപകരും അനദ്ധ്യാപകരും വാക്സിനെടുക്കണമെന്നും, കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി വ്യക്തമാക്കി.
ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും, വാക്‌സിന്‍ എടുക്കാത്തവര്‍ എല്ലാ ആഴ്ചയും ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തിരുവനന്തപുരം:110. കൊല്ലം:90, പത്തനംതിട്ട:51, ആലപ്പുഴ:89, കോട്ടയം: 74,ഇടുക്കി:43, എറണാകുളം 106തൃശൂര്‍:124, പാലക്കാട്: 61 , മലപ്പുറം: 201 ,കോഴിക്കോട്: 151 , വയനാട്: 29,കണ്ണൂര്‍:90,കാസര്‍കോട്: 36 ഈ ക്രമത്തിലാണ് ജില്ലകളിലെ വാക്സിനെടുക്കാത്ത അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും കണക്കുകള്‍ .
"
https://www.facebook.com/Malayalivartha