പള്ളികളില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക മട്ടാഞ്ചേരി സ്വദേശിനി മരിച്ചനിലയില്‍.... മുറിയിലെ അലമാരയില്‍ കണ്ടെത്തിയത് 1,67,620 രൂപ

പള്ളികളില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക മട്ടാഞ്ചേരി സ്വദേശിനി മരിച്ചനിലയില്‍.... മുറിയിലെ അലമാരയില്‍ കണ്ടെത്തിയത് 1,67,620 രൂപ.
പള്ളികളില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക മട്ടാഞ്ചേരി സ്വദേശിനി ഐഷാബി (73)യെയാണ് താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുഴുവേലിപ്പടി മുസ്ലിം ജമാ അത്ത് പള്ളിയുടെ കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. മുറിയിലെ അലമാരയില്‍ 1,67,620 രൂപ കണ്ടെത്തി. ഭിക്ഷാടനത്തിലൂടെ ലഭിച്ച തുക കൂട്ടിവെച്ചിരുന്നതാണിതെന്ന് പോലീസ് .
ഐഷാബിയുടെ ഭര്‍ത്താവ് 35 വര്‍ഷം മുന്‍പ് മരിച്ചു. ഇവര്‍ കുഴുവേലിപ്പടിയില്‍ എത്തിയിട്ട് അഞ്ചുവര്‍ഷമായി. രാവിലെ ഭക്ഷണം കഴിച്ചെന്ന് അടുത്ത മുറികളിലെ താമസക്കാരോട് പറഞ്ഞിരുന്നു.
പിന്നീട് ഇവരെ പുറത്ത് കാണാതായതോടെ നോക്കിച്ചെന്നവരാണ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. എടത്തല പോലീസ് സ്ഥലത്തെത്തി നിയമനടപടികള്‍ എടുത്ത് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും.
"
https://www.facebook.com/Malayalivartha